രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ ബിനാമി സജേഷ് കസ്റ്റംസ് ഓഫീസില്‍ ഹാജരായി
സജേഷിന്റെ കാറാണ് സ്വര്‍ണക്കടത്ത് ദിവസം അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍
രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ ഡി.വൈ.എഫ്.ഐ മുന്‍ നേതാവായ സജേഷ് ചോദ്യം ചെയ്യലിനായി കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ് കസ്റ്റംസ് പറയുന്നത്.
സജേഷിന്റെ കാറാണ് സ്വര്‍ണക്കടത്ത് ദിവസം അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ ചുവന്ന സ്വിഫ്റ്റ് കാര്‍ പിന്നീട് തളിപ്പറമ്പില്‍ നിന്നാണ് കണ്ടെത്തിയത്. കാര്‍ സജേഷിന്റെ പേരിലാണെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് സജേഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം നല്‍കിയത്.
അതിനിടെ കേസില്‍ പ്രതികളായ ഷെഫീഖിനെയും അര്‍ജുന്‍ ആയങ്കിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ദുബൈയില്‍ നിന്നും വരുന്ന ദിവസം അര്‍ജുന്‍ പല തവണ വിളിച്ചിരുന്നുവെന്ന് ഷഫീഖ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്.