'മുഖ്യമന്ത്രി സംഘപരിവാറിൻ്റെ നാവായി മാറി, ബിനോയ് വിശ്വം സിപിഎമ്മിൻ്റെ കൈയിലെ പാവ': രമേശ് ചെന്നിത്തല

'മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാർ സംഘടനകളെ സംരക്ഷിക്കാനുള്ളത്'

Update: 2024-10-03 04:49 GMT
Ramesh Chennithala
AddThis Website Tools
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാറിൻ്റെ നാവായി മാറിയെന്നും മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാർ സംഘടനകളെ സംരക്ഷിക്കാനുള്ളതാണെന്നും' ചെന്നിത്തല ആരോപിച്ചു. 'തുടർഭരണം ബിജെപിയുടെ സംഭാവന'യാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ബിനോയ് വിശ്വം സിപിഎമ്മിൻ്റെ കൈയിലെ പാവയാണ്, ഇപ്പോഴാണ് കാനം രാജേന്ദ്രൻ്റെ അഭാവം മനസിലാവുന്നത്. അദ്ദേഹം പറയുന്നതിനൊന്നും സിപിഎം വില കൽപ്പിക്കുന്നില്ല എന്നതാണ് സത്യം. സഭാചട്ടങ്ങൾക്കനുസരിച്ച് വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കും. ആരോപണങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രതിഷേധം സഭയ്ക്ക് പുറത്തും നടത്തുന്നുണ്ട്.' രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

Web Desk

By - Web Desk

contributor

Similar News