യുവാക്കളോട് രക്തദാനത്തിന് അഭ്യർഥിച്ച് ചെന്നിത്തല

പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റെ സഹോദരി കൃഷ്ണപ്രിയ രക്തദാനം ചെയ്യുന്ന ചിത്രം പങ്കുവച്ചാണ് ചെന്നിത്തല യുവാക്കളോട് രക്തദാനം ചെയ്യാൻ അഭ്യർത്ഥിച്ചത്.

Update: 2021-04-27 13:36 GMT
Editor : Nidhin | By : Web Desk
Advertising

യുവാക്കളോട് രക്തദാനത്തിന് അഭ്യർഥിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

കാസർഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റെ സഹോദരി കൃഷ്ണപ്രിയ രക്തദാനം ചെയ്യുന്ന ചിത്രം പങ്കുവച്ചാണ് ചെന്നിത്തല യുവാക്കളോട് രക്തദാനം ചെയ്യാൻ അഭ്യർത്ഥിച്ചത്. കോവിഡിനെതിരായ വാക്സീൻ സ്വീകരിക്കുന്നവർക്ക് രക്തദാനം നടത്താൻ ഉണ്ടാകുന്ന ബുദ്ധിമുട്ടിന്‍റെ പശ്ചാത്തലത്തിൽ ബ്ലഡ് ബാങ്കുകളിൽ രക്തത്തിന് ദൗർലഭ്യമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം-

സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ പ്രിയപ്പെട്ട കൃപേഷിന്‍റെ ജന്മദിനത്തിൽ സഹോദരി കൃഷ്ണപ്രിയ രക്തം ദാനം ചെയ്തു രക്തദാനക്യാമ്പിന് തുടക്കം കുറിച്ചു.

യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 

കോവിഡിനെതിരായ വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ക്ക് രക്തദാനം നടത്താന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടിന്റെ പശ്ചാത്തലത്തില്‍ ബ്‌ളഡ് ബാങ്കുകളില്‍ രക്തത്തിന് ദൗര്‍ലഭ്യമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. മെയ് ഒന്നിന് 18 വയസ്സിന് മുകളില്‍ 45 വയസ്സിനുള്ളിലുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ തുടങ്ങുന്നതോടെ രക്തദാനം നടത്തുന്ന വലിയ ഒരു വിഭാഗത്തിന് രണ്ടു മൂന്ന് മാസത്തേക്ക് രക്തദാനം ബുദ്ധിമുട്ടാകും.

അടിയന്തിര സര്‍ജറി വേണ്ടവര്‍, കാന്‍സര്‍ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഇത് കാരണം ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ രക്‌തദാനം അനിവാര്യമാണ്. കൂടുതൽ ചെറുപ്പക്കാർ രക്‌തദാനത്തിനായി മുന്നോട്ട് വരണം 

സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ പ്രിയപ്പെട്ട കൃപേഷിന്റെ ജന്മദിനത്തിൽ സഹോദരി കൃഷ്ണപ്രിയ രക്തം ദാനം ചെയ്തു...

Posted by Ramesh Chennithala on Tuesday, 27 April 2021

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News