രമ്യ കൊലക്കേസ്; ഭർത്താവ് സജീവനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

രമ്യയുടെ മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനക്കായുള്ള നടപടികളും ഇന്ന് ആരംഭിക്കും

Update: 2023-01-13 01:14 GMT
Editor : Jaisy Thomas | By : Web Desk

കൊല്ലപ്പെട്ട രമ്യയും പ്രതിയും ഭര്‍ത്താവുമായ സജീവനും

Advertising

കൊച്ചി: എടവനക്കാട് സ്വദേശി രമ്യയുടെ കൊലപാതകത്തിൽ ഭർത്താവ് സജീവനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. രമ്യയുടെ മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനക്കായുള്ള നടപടികളും ഇന്ന് ആരംഭിക്കും.

രമ്യയുടെ മൃതദേഹാവശിഷ്ടങ്ങൾ കിട്ടിയതോടെ അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്കാണ് ഇനി പൊലീസ് കടക്കുന്നത്. വീട്ടിൽ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനയാണ് ഇതിൽ പ്രധാനം. മൃതദേഹം രമ്യയുടെത് തന്നെ എന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ ഉറപ്പാക്കുകയായിരിക്കും അന്വേഷണ സംഘത്തിന്‍റെ ആദ്യ നീക്കം. ഇതിനുള്ള നടപടികൾ ഇന്ന് ആരംഭിക്കും. ഈ പരിശോധനകൾക്ക് ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങൾ ബന്ധുകൾക്ക് കൈമാറുക.ഇതിനൊടൊപ്പം സജീവനെ ഇന്ന് എടവനക്കാട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പും നടത്തും.

അന്വേഷണം സംബന്ധിച്ച് പൊലീസിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണവും ഇന്ന് ഉണ്ടാകും. 2021 ആഗസ്തിലാണ് സജീവൻ രമ്യയെ കൊലപ്പെടുത്തിയത്. ഒരു വർഷം നീണ്ടുനിന്ന അന്വേഷണങ്ങൾക്കൊടുവിലാണ് പൊലീസ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News