മെഡിക്കൽ കോളജിലെ പീഡനം: അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

സസ്‌പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു.

Update: 2023-06-01 16:53 GMT
Advertising

കോഴിക്കോട്: മെഡിക്കൽ കോളജിലെ പീഡനക്കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവിച്ചു. ജീവനക്കാർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ഉത്തരവിൽ പറയുന്നത്. സസ്‌പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ആശുപത്രിയിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ അറസ്റ്റിലായ മെഡിക്കൽ കോളജ് ജീവനക്കാരൻ എം.എം ശശീന്ദ്രനെ രക്ഷിക്കാൻ സഹപ്രവർത്തകരിൽ ചിലർ യുവതിയെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരുന്നു.

നഴ്‌സിങ് അസിസ്റ്റന്റ്, ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് ഒന്ന്, അറ്റൻഡന്റ് ഗ്രേഡ് രണ്ട് തുടങ്ങിയവർ മുറിയിൽവന്ന് മൊഴിമാറ്റാൻ നിർബന്ധിച്ചു എന്നായിരുന്നു പരാതി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News