യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റാണെന്ന അവകാശവാദവുമായി യുവാവ്

മണ്ഡലം പ്രസിഡന്റായ മുഹമ്മദ് റാഷിദ് ആരാണെന്ന് അറിയില്ലെന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ പി.പി മുസ്തഫ പറഞ്ഞിരുന്നു

Update: 2023-11-17 17:52 GMT
Advertising

തിരൂർ: യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റാണെന്ന അവകാശവാദവുമായി യുവാവ്. പ്രസിഡൻറിനെ കാണാനില്ലെന്ന് ആരോപണമുയർന്നതിനെ തുടർന്ന് കുറ്റിപ്പുറം സ്വദേശി കെകെ മുഹമ്മദ് റാഷിദാണ് രംഗത്ത് വന്നത്. സംഘടന തെരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെന്നും രാജിവയ്ക്കാൻ കരുതിയതാണെന്നും എന്നൽ പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നത് കൊണ്ട് സ്ഥാനം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റായ മുഹമ്മദ് റാഷിദ് ആരാണെന്ന് അറിയില്ലെന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ പി.പി മുസ്തഫ പറഞ്ഞിരുന്നു. മണ്ഡലം പ്രസിഡന്റിനെ അന്വേഷിച്ചു നടക്കേണ്ട അവസ്ഥയിലാണ് പ്രവർത്തകരെന്നും ആരോപണമുയർന്നു.

വോട്ടെടുപ്പിൽ 274 വോട്ട് നേടിയാണ് മുഹമ്മദ് റാഷിദ് മണ്ഡലം പ്രസിഡന്റായത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പാർട്ടി ഒന്നിച്ച് തീരുമാനമെടുത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്തഫ പുഴനംബ്രത്തിനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് മുഹമ്മദ് റാഷിദ് മത്സര പട്ടികയിൽ കടന്നു വന്നത്. മത്സരഫലം പുറത്തുവന്നതോടെ കാണാമറയത്തിരുന്ന ഈ സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞിട്ടും ഇദ്ദേഹം പ്രവർത്തകർക്കിടയിലേക്ക് വന്നിരുന്നില്ലെന്ന് ആരോപണം ഉയരുകയായിരുന്നു.


Full View

KK Muhammad Rashid claims that he is the president of the Youth Congress Kuttipuram constituency

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News