ഹിന്ദുത്വ കാർഡ് മധ്യപ്രദേശിൽ വിലപ്പോവില്ലെന്ന തിരിച്ചറിവിൽ ബി.ജെ.പി
ഇതോടെ തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രിയുൾപ്പടെ വികസപ്രശ്നം മാത്രമാണ് പറയുന്നത്
ഭോപ്പാല്‍: ഹിന്ദുത്വ കാർഡ് കൊണ്ട് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന തിരിച്ചറിവിൽ ബി.ജെ.പി. 2003 മുതൽ അധികാരത്തിലുള്ള ബിജെപിയെ വികസനം , അഴിമതി, സാമൂഹ്യ സുരക്ഷ എന്നീ വിഷയങ്ങളിൽ തളച്ചിടാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ഇതോടെ തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രിയുൾപ്പടെ വികസപ്രശ്നം മാത്രമാണ് പറയുന്നത്.
സനാതന ധർമത്തിനെതിരാണ് ഇൻഡ്യ മുന്നണിയെന്നതായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ ബി.ജെ.പിയുടെ മുദ്രാവാക്യം. ഇത് പക്ഷേ, വോട്ടർമാരിൽ ഒരു സ്വാധീനവുമുണ്ടാക്കിയില്ലെന്ന് ബി.ജെ.പി വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു. യോഗി ആദിത്യനാഥ്, അമിത് ഷാ എന്നിവർ തെരഞ്ഞെടുപ്പ് റാലികളിൽ നിന്ന് അപ്രത്യക്ഷരായി. മധ്യപ്രദേശിന് കേന്ദ്രം എന്ത് നൽകിയെന്ന് പറയാൻ നിർമല സീതാരാമൻ ഉൾപ്പെടെ രംഗത്തെത്തി. ബി.ജെ.പി ഇറക്കിയ ഹിന്ദുത്വ കാർഡിനെ തങ്ങൾ അതേ കാർഡുപയോഗിച്ച് നിർവീര്യമാക്കുകയായിരുന്നുവെന്നാണ് കോൺഗ്രസിന്‍റെ അവകാശവാദം.