മദ്യനയം: ഡ്രൈ ഡേയിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശിപാർശ
ഒന്നാം തീയതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡിങ് എന്നിവിടങ്ങളിൽ പ്രത്യേക ഇളവ് അനുവദിക്കും.
Update: 2024-08-06 10:09 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേയിൽ ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ നിർദേശം. ഒന്നാം തീയതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡിങ് എന്നിവിടങ്ങളിൽ പ്രത്യേക ഇളവ് അനുവദിക്കും. മദ്യവിതരണം എങ്ങനെയാണമെന്നത് സംബന്ധിച്ച് ചട്ടങ്ങളിൽ ഭേദഗതി വരുത്തും.
ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നതായി ടൂറിസം-നികുതി വകുപ്പുകളുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് കരടിൽ മാറ്റത്തിന് നിർദേശമുള്ളത്. ഡ്രൈ ഡേ ഒഴിവാക്കണമെന്നും ഒന്നാം തീയതി മദ്യവിതരണം അനുവദിക്കണമെന്നും ബാർ ഉടമകൾ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്.