കണ്ണൂര്‍ പോളിടെക്നിക് വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
ഇന്നലെയാണ് അശ്വന്തിനെ കോളേജ് ഹോസ്റ്റലിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
Update: 2021-12-02 06:05 GMT
കണ്ണൂർ പോളിടെക്നിക്കിലെ വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ. മരിച്ച അശ്വന്തിന്‍റെ അച്ഛൻ എടക്കാട് പൊലീസിൽ പരാതി നൽകി. ഇന്നലെയാണ് അശ്വന്തിനെ കോളേജ് ഹോസ്റ്റലിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂര്‍ ഗവ.പോളിടെക്നിക് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു അശ്വന്ത്. രാവിലെ അശ്വന്ത് ക്ലാസിൽ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയില്ലന്നും അശ്വന്തുമായി ബന്ധപ്പെട്ട് മറ്റ് പരാതികള്‍ ഒന്നും ഉണ്ടായിട്ടില്ലന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. വിശദമായ അന്വേഷണം നടത്തണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടിരുന്നു.