ബ്രുവറി കേസിൽ സർക്കാരിന് ആശ്വാസം; വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
സ്വകാര്യ അന്യായത്തിന്മേൽ വിജിലൻസ് കോടതിക്ക് കേസെടുക്കാൻ ആവില്ലെന്നായിരുന്നു സർക്കാർ വാദം
കൊച്ചി: ബ്രൂവറിക്ക് അനുമതി നല്‍കിയ സമയത്തെ സര്‍ക്കാര്‍ ഫയലുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്ന തിരുവന്തപുരം വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ. രമേശ് ചെന്നിത്തലയുടെ അപേക്ഷയില്‍ സാക്ഷിമൊഴി രേഖപെടുത്തുന്ന ഘട്ടമായതിനാല്‍ ഫയലുകള്‍ ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പിച്ച ഹരജിയില്‍ ജസ്റ്റിസ് കെ ബാബുവാണ് അടുത്തമാസം ഒന്നുവരെ കീഴ്കോടതി ഉത്തരവ് സ്റ്റേ ചെയ്ത്ത്. പരാതിക്കാരനായ രമേശ് ചെന്നിത്തലക്ക് നോട്ടീസയക്കാനും ഉത്തരവായി.
സ്വകാര്യ അന്യായത്തിന്മേൽ വിജിലൻസ് കോടതിക്ക് കേസെടുക്കാൻ ആവില്ലെന്നായിരുന്നു സർക്കാർ വാദം. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായാണ് കീഴ് കോടതി ഉത്തരവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ, എക്‌സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് തുടങ്ങിയവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം.