ചായയിൽ ഫില്ലറുണ്ട്; പ്രസ്താവനയിൽ ഉറച്ച് പി.സി ജോർജ്
'വയനാട്ടില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരൻ തന്നോട് കരഞ്ഞുകൊണ്ടു പറഞ്ഞ കാര്യമാണിത്'
തിരുവനന്തപുരം: കച്ചവടം ചെയ്യുന്ന മുസ്ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ചേർക്കുന്നുണ്ടെന്ന പ്രസ്താവനയിലുറച്ച് പി.സി ജോർജ്. ഒരു മതസമുദായത്തിൽപെട്ടവരുടെ ഹോട്ടലുകളിൽ വന്ധ്യംകരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിനായി ചായയില്‍ ഫില്ലറുണ്ട്. വയനാട്ടില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരൻ തന്നോട് കരഞ്ഞുകൊണ്ടു പറഞ്ഞ കാര്യമാണിത്. അത് വായിച്ച പുസ്തകത്തിലും അത്തരത്തിലുള്ള കാര്യങ്ങളുണ്ടായിരുന്നുവെന്നും ജോർജ് പറഞ്ഞു. ചായയില്‍ ഒഴിക്കുന്ന തുള്ളിയില്‍ വന്ധ്യകരിക്കാനുള്ള മരുന്ന് ചേര്‍ക്കുന്നുണ്ടെന്ന പി.സിയുടെ പ്രസ്താവനയെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്‍റെ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പി.സി. ജോർജ് ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയത്.
കച്ചവടം ചെയ്യുന്ന മുസ്ലിംകൾ പാനീയങ്ങളിൽ വന്ധ്യതക്കുള്ള മരുന്നുകൾ ബോധപൂർവം ചേർക്കുന്നു. മുസ്ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു തുടങ്ങിയ വർഗീയ പ്രസ്താവനകളായിരുന്നു പി.സി ജോർജ് നടത്തിയത്.