കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള ഓക്‌സിജൻ വിതരണത്തിന് നിയന്ത്രണം

നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ കര്‍ണാടകയ്ക്ക് കത്ത് നല്‍കി

Update: 2021-05-08 16:14 GMT
Editor : Nidhin | By : Web Desk
Advertising

കോവിഡ് രൂക്ഷമായി തുടരുന്നതിനിടെ കർണാടകയിൽ നിന്ന് കാസർകോട് ജില്ലയിലേക്കുള്ള ഓക്‌സിജൻ വിതരണത്തിന് നിയന്ത്രണം. ഓക്‌സിജൻ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണണം ഏർപ്പെടുത്തിയതെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. കാസർകോട് ജില്ലാ കളക്ടർ നൽകുന്ന രേഖകളുമായി എത്തുന്ന സ്വകാര്യ ആശുപത്രികൾക്ക് ആവശ്യത്തിന് ഓക്‌സിജൻ നൽകും. വ്യക്തമായ കണക്കുകൾ ശേഖരിക്കുന്നതിനാണ് ഇത്തരമൊരു നിയന്ത്രണമെന്ന് മംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ കെ.വി രാജേന്ദ്ര പറഞ്ഞു.

കാസർകോട് ജില്ലയിലെ സ്വകാര്യ ആശുപത്രിക ജിലേക്കുള്ള ഓക്‌സിജൻ വിതരണം തടസ്സപ്പെടുത്തിയ നടപടി പുഃനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ്  എം.എൽ എ എൻ.എ നെല്ലിക്കുന്ന് മംഗളൂരു ഡെപ്യൂട്ടി കമ്മീഷണർക്ക് കത്ത് നല്‍കി. ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ വന്നാല്‍ ഇതുപോലൊരു സാഹചര്യത്തില്‍ അത് വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്.

മംഗളൂരു ബൈകമ്പാടി മലബാർ ഓക്‌സിജൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് കാസർകോട് ജില്ലയിലേക്ക് ഓക്‌സിജൻ എത്തിക്കുന്നത്. ജില്ലാ കളക്ടർ നൽകുന്ന രേഖകളുണ്ടെങ്കിലെ ഓക്‌സിജൻ ലഭിക്കു എന്ന നിർദ്ദേശം വന്നതോടെ ഓക്‌സിജന് വേണ്ടി മംഗളൂരുവിനെ ആശ്രയികുന്ന കാസർകോട്ടെ സ്വകാര്യ ആശുപത്രികൾ പ്രയാസത്തിലായി. ദൂരക്കുറവ് കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ലയിലെ നിരവധി സ്വകാര്യ ആശുപത്രികള്‍ കര്‍ണാടകയില്‍ നിന്നാണ് ഓക്സിജന്‍ എത്തിക്കുന്നത്.




Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News