ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ്: റോയൽ ട്രാവൻകൂർ ഉടമ അറസ്റ്റിൽ

ഓട്ടോറിക്ഷാ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ ഉള്‍പ്പെടെ സാധാരണക്കാരാണു തട്ടിപ്പിനിരയായത്

Update: 2024-01-05 14:15 GMT
Editor : Shaheer | By : Web Desk

രാഹുല്‍ ചക്രപാണി(ഇടത്ത്)

Advertising

കണ്ണൂര്‍: ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ. റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഉടമ രാഹുൽ ചക്രപാണിയാണ് കണ്ണൂരില്‍ അറസ്റ്റിലായത്. കണ്ണൂർ ടൗൺ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് നേരത്തെ മീഡിയവൺ വാർത്ത നൽകിയിരുന്നു.

കണ്ണൂർ ആസ്ഥാനമായാണ് റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇവരുടെ ഭൂരിഭാഗം ഓഫീസുകളും അടച്ചുപൂട്ടിയിട്ടുണ്ട്. ആയിരക്കണക്കിന് നിക്ഷേപകരാണ് പണം തിരിച്ചുകിട്ടാതെ പ്രതിസന്ധിയിലായത്. കമ്പനി ഉടമകളെ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ് ജീവനക്കാരും.

നിത്യവരുമാനത്തിൽനിന്ന് പല ആവശ്യങ്ങൾക്കായി കരുതിവച്ചതെല്ലാം നഷ്ടപ്പെട്ടവർ നിരവധിയാണ്. ഡെയ്ലി കലക്ഷൻ മുതൽ സ്ഥിരനിക്ഷേപം വരെ ആയിട്ടാണ് കമ്പനി നിക്ഷേപം സ്വീകരിച്ചിരുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, അങ്ങനെ വഞ്ചിക്കപ്പെട്ടവരിലേറെയും സാധാരണക്കാരാണ്.

2021ലാണ് കണ്ണൂർ ആസ്ഥാനമായി റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്ന സ്ഥാപനം നിലവിൽ വരുന്നത്. കമ്പനി ആക്ട് അനുസരിച്ചാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനിൽ ചക്രപാണി എന്നയാളാണ് കമ്പനിയുടെ ചെയർമാനെന്ന് ഇവരുടെ ഔദ്യോഗിക വെബ്‍സൈറ്റിൽ പറയുന്നു. ഇയാളുടെ സഹോദരനും കണ്ണൂരിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉടമയുമാണ് ഇന്ന് അറസ്റ്റിലായ രാഹുൽ ചാക്രപാണി.

Summary: Royal Travancore Farmers producer company owner Rahul Chakrapani arrested in investment scam case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News