ലോക്ഡൗണിൽ പൊലീസ് പിഴയായി പിരിച്ചെടുത്തത് 125 കോടി

17.75 ലക്ഷം പേർക്കെതിരെയാണ് ഈ കാലയളവിൽ പൊലീസ് കേസെടുത്തത്

Update: 2021-08-10 08:03 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് രണ്ടാം തരംഗത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിൽ പൊലീസ് പിഴയായി പിരിച്ചെടുത്തത് 125 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. കോവിഡും ലോക്ഡൗണും തീര്‍ത്ത പ്രതിസന്ധിയില്‍ വഴിമുട്ടിയ കാലത്താണ് പൊലീസ് പെറ്റി ഇനത്തില്‍ ഇത്രയും തുക പിരിച്ചെടുത്തതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

17.75 ലക്ഷം പേർക്കെതിരെയാണ് ഈ കാലയളവിൽ പൊലീസ് കേസെടുത്തത്. മെയ് എട്ടു മുതല്‍ ആഗസ്ത് നാലിന് ഇളവുകള്‍ പ്രഖ്യാപിച്ചതു വരെയുള്ള കണക്കാണിത്. ഇതില്‍ 10.7 ലക്ഷം കേസുകള്‍ മാസ്‌ക് ധരിക്കാത്തതിനു മാത്രമാണ്. സാമൂഹ്യ അകലം പാലിക്കാത്തതിനു 4.7 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2.3 ലക്ഷം വാഹനങ്ങളാണ് ലോക്ഡൌണ്‍ ലംഘനത്തിന്‍റെ പേരില്‍ പിടിച്ചെടുത്തത്.

500 രൂപ മുതല്‍ 5000 വരെയാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം വിവിധ ലംഘനങ്ങള്‍ക്കു പിഴ. പിഴയിനത്തില്‍ ആകെ എത്ര ഈടാക്കിയെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 125 കോടി മുതല്‍ 150 കോടി വരെയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കേസുകളുടെ എണ്ണവും പിഴത്തുകയും കേരള പൊലീസിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News