ഗോൾവാൾക്കർ പരാമർശം: വി ഡി സതീശന് ആർഎസ്എസിന്റെ കത്ത്
സജി ചെറിയാന്റെ ഭരണഘടനാ നിന്ദ പ്രസംഗത്തിലെ വാചകങ്ങൾ ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്സിലേതാണെന്ന പരാമർശത്തിനെതിരെയാണ് കത്ത്
Update: 2022-07-09 03:33 GMT
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആര്‍.എസ്.എസിന്റെ കത്ത്. സജി ചെറിയാന്റെ ഭരണഘടനാ നിന്ദ പ്രസംഗത്തിലെ വാചകങ്ങൾ ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്സിലേതാണെന്ന പരാമർശത്തിനെതിരെയാണ് കത്ത്.
ഈ വാചകങ്ങൾ ബഞ്ച് ഓഫ് തോട്സിൽ എവിടെയെന്ന് അറിയിക്കണം. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.
ആര്‍എസ്എസിന്‍റെ സ്ഥാപക ആചാര്യനായ ശ്രീ ഗോള്‍വാള്‍ക്കറിന്‍റെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്കത്തില്‍ സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന. എന്നാല്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്ന് ആര്‍എസ്എസ് കത്തില്‍ പറയുന്നു.