ബി.ജെ.പിക്ക് ആർ.എസ്.എസിന്റെ രൂ​ക്ഷ വിമര്‍ശനം; ‌‌നിയമസഭ തെരഞ്ഞെടുപ്പിലെ ഏകോപനത്തില്‍ വീഴ്ചപറ്റി

വിഭാഗീയത പ്രവര്‍‌ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലടക്കം പ്രതിഫലിച്ചുവെന്നും വിമര്‍ശനം

Update: 2021-06-20 14:32 GMT
Advertising

നിയമസഭ തെരഞ്ഞെടുപ്പിലെ ഏകോപനത്തില്‍ ബി.ജെ.പിക്ക് വീഴ്ചപറ്റിയതായി ആർ.എസ്.എസ് വിമര്‍ശനം. വിഭാഗീയത പ്രവര്‍‌ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലടക്കം പ്രതിഫലിച്ചു. കൊച്ചിയിൽ ചേർന്ന ബി.ജെ.പി - ആർ.എസ്.എസ് നേതൃയോഗത്തിലായിരുന്നു വിമർശനം.

കള്ളപ്പണക്കേസ് ഉള്‍പ്പെടെയുള്ള വിവാദവിഷയങ്ങള്‍ ഒരുമിച്ച് നേരിടണമെന്ന് ബി.ജെ.പിക്ക് ആർ.എസ്.എസ് നിര്‍ദേശം നൽകി. എളമക്കരയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലായിരുന്നു യോഗം. കൊടകര കുഴൽ പണക്കേസും ബി.ജെ.പിയിലെ സംഘടന വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.

കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പി.കെ കൃഷ്ണദാസ്, സംഘടന സെക്രട്ടറി എം.ഗണേഷ് തുടങ്ങിയ നേതാക്കളും ആർ.എസ്.എസിന്റെ മുതിർന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News