ശബരിമല യുവതി പ്രവേശനം: 41 കേസുകൾ പിൻവലിച്ചെന്ന് സർക്കാർ

93 കേസുകൾ പിൻവലിക്കാൻ നിരാക്ഷേപ പത്രം നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു

Update: 2022-12-07 03:39 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 41 എണ്ണം പിൻവലിച്ചെന്ന് സർക്കാർ. 93 കേസുകൾ പിൻവലിക്കാൻ നിരാക്ഷേപ പത്രം നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 2,656 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്. 

പോലീസെടുത്ത നിസാര കേസുകൾ പിൻവലിക്കുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുവാൻ ഒരു വർഷം മുൻപ് തീരുമാനമെടുത്തെങ്കിലും നടപടിയുണ്ടായില്ല. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയാൻ നടത്തിയ പ്രതിഷേധത്തിൽ നിരവധി കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. 

തുടർന്ന്, പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീകൾക്കെതിരായ ആക്രമണം, മതസ്പർധ വളർത്താനുള്ള നീക്കം എന്നീ വകുപ്പുകൾ ചുമത്തിയ കേസുകൾ, ക്രിമിനൽ സ്വഭാവമുള്ള കേസുകൾ ഒഴികെയുള്ള കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. നിസാര കേസുകളുടെ പേരിൽ വർഷങ്ങളായി കോടതി കയറിയിറങ്ങുകയാണ് സ്ത്രീകളും യുവാക്കളും അടക്കമുള്ളവർ. കേസ് നിലവിലുള്ളതിനാൽ പലർക്കും ജോലി ചെയ്യുന്നതിനും വിദേശത്തേക്ക് പോകുന്നതിനും തടസമുണ്ടായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News