ഇന്ത്യക്കാവശ്യമായ ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ട് വെക്കാൻ ലീഗിനേ കഴിഞ്ഞിട്ടുള്ളൂവെന്ന് സാദിഖലി തങ്ങൾ

മതേതര പാർട്ടികൾ ഒരുങ്ങി നിന്നാൽ ബിജെപിയുടെ കഥ തീരുമെന്നും മതേതര വോട്ടുകളുടെ ചോർച്ചയാണ് എല്ലാ സംസ്ഥാനങ്ങളിലും പ്രശ്‌നമാകുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി

Update: 2022-03-13 16:03 GMT
Advertising

ഇന്ത്യക്കാവശ്യമായ ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ട് വെക്കാൻ മുസ്‌ലിംലീഗിനേ കഴിഞ്ഞിട്ടുള്ളൂവെന്ന് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്‌ലിംലീഗ് 74ാം വാർഷികത്തോടനുബന്ധിച്ചുള്ള ക്യാമ്പയിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് മാതൃകയാക്കാവുന്ന രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാക്കാൻ ലീഗിന് കഴിഞ്ഞുവെന്നും കേരളത്തിൽ മുസ്‌ലിംലീഗിനെ മാറ്റി നിർത്താൻ ആർക്കും കഴിയില്ലെന്നും തങ്ങൾ പറഞ്ഞു.

ലീഗ് പ്രവർത്തനത്തിന്റെ സുതാര്യത എല്ലാവർക്കും ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും പാർട്ടിയുടെ മുഖമുദ്ര മതേതരത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയതലത്തിൽ മതേതര കക്ഷികൾ കുറേകൂടി സഹകരിക്കേണ്ടതുണ്ടെന്നാണ് പുതിയ തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നതെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.

മതേതര പാർട്ടികൾ ഒരുങ്ങി നിന്നാൽ ബിജെപിയുടെ കഥ തീരുമെന്നും മതേതര വോട്ടുകളുടെ ചോർച്ചയാണ് എല്ലാ സംസ്ഥാനങ്ങളിലും പ്രശ്‌നമാകുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ യുഡിഎഫിന്റെ നഷ്ടത്തിന് കാരണവും അതാണെന്നും അദ്ദേഹം പറഞ്ഞു. കേരളം വർഗീയ ശക്തികൾക്ക് കീഴടങ്ങാതെ നിൽക്കുന്നതിന്റെ ക്രെഡിറ്റ് മുസ്ലിം ലീഗിനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.



Sadiqali Thangal said that the Muslim League has been able to put forward the minority politics that India needs

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News