നല്‍കാന്‍ പണമില്ലെന്ന് ധനവകുപ്പ്; കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകുന്നു
പ്രതിസന്ധിയിലായി 28,000 ജീവനക്കാര്‍, സര്‍ക്കാര്‍ ഫണ്ട് മുടങ്ങിയതോടെ പെന്‍ഷന്‍കാരും ആശങ്കയില്‍
Update: 2021-09-07 11:45 GMT
കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകുന്നു. ആഗസ്റ്റ് മാസത്തിലെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. സർക്കാർ സഹായമായ 65 കോടി രൂപ ഇതുവരെ കെ.എസ്.ആർ.ടി.സിക്ക് ലഭിക്കാത്തതാണ് കാരണം. അതേസമയം, നൽകാൻ പണമില്ലെന്നാണ് കെ.എസ്.ആർ.ടി.സിക്ക് ധനവകുപ്പ് നല്‍കുന്ന മറുപടി.
കോവിഡിനെ തുടര്‍ന്ന് സര്‍വീസ് വെട്ടിച്ചുരുക്കിയ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെന്‍ഷനും നല്‍കുന്നത് സര്‍ക്കാരാണ്. അഞ്ചാം തീയതിക്കുള്ളില്‍ ലഭിക്കേണ്ട ശമ്പളമാണ് ഇത്തവണ വൈകുന്നത്. ഇതോടെ 28,000 ജീവനക്കാര്‍ പ്രതിസന്ധിയിലായി.
ശമ്പളം എന്നു നല്‍കാന്‍ കഴിയുമെന്ന് ധനവകുപ്പ് ഒരുറപ്പും നല്‍കിയിട്ടില്ല. 15ാം തീയതിക്ക് ശേഷമേ ശമ്പളവിതരണം സാധ്യമാകൂ എന്നാണ് അനൗദ്യോഗിക വിവരം. സര്‍ക്കാര്‍ ഫണ്ട് മുടങ്ങിയതോടെ പെന്‍ഷന്‍കാരും ആശങ്കയിലാണ്.