കാന്തപുരത്തെ സന്ദര്‍ശിച്ച് സമസ്ത നേതാവ് മുസ്തഫല്‍ ഫൈസി
കഴിഞ്ഞ മാസമാണ് മലേഷ്യന്‍ സര്‍ക്കാരിന്‍റെ പരമോന്നത പുരസ്കാരം സ്വീകരിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ നാട്ടില്‍ തിരിച്ചെത്തിയത്
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാരെ സന്ദര്‍ശിച്ച് സമസ്ത നേതാവ് എം.പി മുസ്തഫല്‍ ഫൈസി. കോഴിക്കോട് കാരന്തൂരിലെ മര്‍ക്കസിലെത്തിയായിരുന്നു സമസ്ത മുശാവറ അംഗം കൂടിയായ ഫൈസിയുടെ കൂടിക്കാഴ്ച.
''സുഖം പ്രാപിച്ചു വരുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ മർക്കസിൽ സന്ദർശിച്ചു. ത്രിമാന തീർത്ഥം, വേദം യുക്തി വാദം എന്നീ ഗ്രന്ഥങ്ങൾ നൽകി. ഉസ്താദിനും നമുക്കും അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ''-കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് മുസ്തഫല്‍ ഫൈസി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ മാസമാണ് മലേഷ്യന്‍ സര്‍ക്കാരിന്‍റെ പരമോന്നത പുരസ്കാരം സ്വീകരിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ നാട്ടില്‍ തിരിച്ചെത്തിയത്. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാരന്തൂര്‍ മര്‍ക്കസ് വരെ അദ്ദേഹത്തിനു സ്വീകരണമൊരുക്കിയിരുന്നു.
സാമൂഹിക, വൈജ്ഞാനിക മേഖലകളിലെ മികച്ച സേവനങ്ങള്‍ പരിഗണിച്ചു മതപണ്ഡിതർക്ക് ഹിജ്റ വർഷാരംഭത്തിൽ മലേഷ്യൻ സർക്കാർ നൽകുന്ന പുരസ്‌കാരമാണ് കാന്തപുരത്തിനു ലഭിച്ചത്. മലേഷ്യൻ രാജാവ് സുൽത്താന്‍ അബ്ദുല്ല സുൽത്താന്‍ അഹ്‍മദ് ഷാ ആണു പുരസ്കാരം സമ്മാനിച്ചത്.
Summary: Samastha leader and Musha'vara member MP Musthafal Faizy met with Kanthapuram AP Abubakar Musliyar at Karanthur Markaz.