പറയുന്ന കാര്യത്തോട് ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ ടെലിപ്രോംപ്റ്റർ ഉപയോഗിക്കുന്നത് പതിവ്-സന്ദീപ് വാര്യർ

രാജ്യത്തിന്റെ പ്രധാനമന്ത്രി അന്താരാഷ്ട്ര വേദികളിൽ പ്രസംഗിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്. കഴിഞ്ഞ ദിവസം പ്രസംഗം തടസ്സപ്പെട്ടപ്പോഴും പ്രധാനമന്ത്രി പ്രസംഗിച്ചിരുന്നത് രാജ്യത്തെ കുറിച്ചായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Update: 2022-01-18 16:30 GMT
Advertising

പറയുന്ന കാര്യത്തോട് ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ അന്താരാഷ്ട്ര വേദികളിൽ എഴുതി തയ്യാറാക്കിയ പ്രസംഗം പേപ്പറിൽ നോക്കിയോ ടെലിപ്രോംപ്റ്ററിന്റെ സഹായത്താലോ അവതരിപ്പിക്കുന്നത് പതിവാണെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. രാജ്യത്തിന്റെ പ്രധാനമന്ത്രി അന്താരാഷ്ട്ര വേദികളിൽ പ്രസംഗിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്. കഴിഞ്ഞ ദിവസം പ്രസംഗം തടസ്സപ്പെട്ടപ്പോഴും പ്രധാനമന്ത്രി പ്രസംഗിച്ചിരുന്നത് രാജ്യത്തെ കുറിച്ചായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പറയുന്ന കാര്യത്തോട് ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ അന്താരാഷ്ട്ര വേദികളിൽ എഴുതി തയ്യാറാക്കിയ പ്രസംഗം പേപ്പറിൽ നോക്കിയോ ടെലി പ്രോംപ്റ്റർ സഹായത്താലോ അവതരിപ്പിക്കും . അതാണ് കീഴ്‌വഴക്കവും പതിവും .

രാഹുൽ ഗാന്ധിയുടെ പിതാവും മുത്തശ്ശിയുമെല്ലാം എഴുതി വായിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാണ് . രാജ്യത്തിൻറെ പ്രധാനമന്ത്രി അന്താരാഷ്ട്ര വേദികളിൽ പ്രസംഗിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ് . ഇന്നലെ പ്രസംഗം തടസ്സപ്പെട്ടപ്പോഴും അദ്ദേഹം ഇന്ത്യയെക്കുറിച്ചായിരുന്നു പ്രസംഗിച്ചിരുന്നത് . ബിജെപിയെക്കുറിച്ചായിരുന്നില്ല .

പ്രതിപക്ഷ നേതാവായിരുന്നപ്പോഴും രാജ്യത്തിന് ഒരു പ്രതിസന്ധി വന്നപ്പോൾ ഐക്യരാഷ്ട്ര സഭയിൽ പോയി പ്രസംഗിച്ച് രാജ്യത്തെ വിജയിപ്പിച്ചു വന്ന അടൽ ബിഹാരി വാജ്‌പേയിയെ ഈ നിമിഷം സ്മരിക്കുന്നു . രാഹുൽ ഗാന്ധിയിൽ നിന്ന് ആ സംസ്കാരം പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ .

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News