സരിൻ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ; ആവേശത്തോടെ സ്വീകരിച്ച് നേതൃത്വം

എ.കെ ബാലൻ, ഇ.എന്‍ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സരിന് സ്വീകരണം നൽകിയത്

Update: 2024-10-18 08:14 GMT
Advertising

പാലക്കാട്: എൽഡിഎഫ് സ്ഥാനാർഥി പരിഗണിക്കപ്പെടുന്ന പി.സരിൻ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. ചുവന്ന ഷാൾ അണിയിച്ച് സരിനെ പ്രവർത്തകരും നേതാക്കളും സ്വീകരിച്ചു. എ.കെ ബാലൻ, ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു  എന്നിവർ സരിനെ സ്വീകരിച്ചു. സരിന്റെ സ്ഥാനാർഥിത്വം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗീകരിച്ചിരുന്നു. ഇതിന്‍റെ പിന്നാലെയാണ് പാർട്ടി ഓഫീസിലെത്തിയത്. സരിൻ മികച്ച സ്ഥാനാർത്ഥിയാണെന്ന് കമ്മിറ്റിയിൽ വിലയിരുത്തി.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News