പോളിടെക്‌നിക് അഡ്മിഷനിൽ സംവരണ അട്ടിമറി; പിന്നോക്കക്കാരന്റെ കഞ്ഞിയിൽ കയ്യിട്ടുവാരുമ്പോൾ അൽപം മാന്യത വേണം: സത്താർ പന്തല്ലൂർ

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സ്പോട്ട് അഡ്മിഷന് മുന്നാക്കക്കാരൻ വന്നില്ലെങ്കിലും അവർക്ക് നീക്കിവെച്ച സീറ്റുകൾ മറ്റാർക്കും നൽകില്ലത്രേ. എന്നാൽ പിന്നാക്കക്കാരൻ നിശ്ചിത സമയത്ത് എത്തിയില്ലെങ്കിൽ അത് മറ്റുള്ളവർക്ക് എടുത്തു കൊടുക്കും.

Update: 2021-10-21 13:20 GMT
Advertising

സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലേക്കുള്ള പ്രവേശനത്തിൽ വൻ സംവരണ അട്ടിമറി നടക്കുന്നുവെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ. ആകെ നൂറു സീറ്റുണ്ടെങ്കിൽ അതിൽ നിന്നും പത്തു ശതമാനം മുന്നാക്ക സംവരണം (EWS) ആദ്യമേ മാറ്റിവെക്കുന്നു. 50 എണ്ണം ജനറലും മാറ്റി വെച്ച് ബാക്കിയുള്ള 40 ൽ നിന്നാണ് പിന്നാക്ക സംവരണം നൽകുന്നത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാർ എത്രയുണ്ടെന്ന് ഒരു പഠനവും നടക്കാത്ത കേരളത്തിൽ നൂറിൽ പത്ത് സീറ്റ് അവർക്ക് ലഭിക്കുന്നു. എന്നാൽ 9 % സംവരണമുള്ള ഇഴവനും 8% സംവരണമുള്ള മുസ്‌ലിമിനും നാല് സീറ്റ് പോലും കിട്ടില്ല. കണക്കിലെ കളി കൊണ്ട് പിന്നാക്ക സംവരണം ഇങ്ങനെ ഇല്ലാതാക്കുന്നു-അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സംസ്ഥാനത്തെ പോളിടെക്നിക്കുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. കണക്കിലെ കളികൾ കൊണ്ടും ബോധപൂർവ്വമായ വിവേചനം കൊണ്ടും പിന്നാക്ക സംവരണം വീണ്ടും അട്ടിമറിച്ചിരിക്കുകയാണ്. ആകെ നൂറു സീറ്റുണ്ടെങ്കിൽ അതിൽ നിന്നും പത്തു ശതമാനം മുന്നാക്ക സംവരണം (EWS) ആദ്യമേ മാറ്റിവെക്കുന്നു. 50 എണ്ണം ജനറലും മാറ്റി വെച്ച് ബാക്കിയുള്ള 40 ൽ നിന്നാണ് പിന്നാക്ക സംവരണം നൽകുന്നത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാർ എത്രയുണ്ടെന്ന് ഒരു പഠനവും നടക്കാത്ത കേരളത്തിൽ നൂറിൽ പത്ത് സീറ്റ് അവർക്ക് ലഭിക്കുന്നു. എന്നാൽ 9 % സംവരണമുള്ള ഇഴവനും 8% സംവരണമുള്ള മുസ് ലിമിനും നാല് സീറ്റ് പോലും കിട്ടില്ല. കണക്കിലെ കളി കൊണ്ട് പിന്നാക്ക സംവരണം ഇങ്ങനെ ഇല്ലാതാക്കുന്നു.

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സ്പോട്ട് അഡ്മിഷന് മുന്നാക്കക്കാരൻ വന്നില്ലെങ്കിലും അവർക്ക് നീക്കിവെച്ച സീറ്റുകൾ മറ്റാർക്കും നൽകില്ലത്രേ. എന്നാൽ പിന്നാക്കക്കാരൻ നിശ്ചിത സമയത്ത് എത്തിയില്ലെങ്കിൽ അത് മറ്റുള്ളവർക്ക് എടുത്തു കൊടുക്കും.

പിന്നാക്കക്കാരൻ്റെ കഞ്ഞിയിൽ കയ്യിട്ട് വാരുമ്പോൾ അല്പം മാന്യമായിട്ടായാൽ നന്നായിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News