'അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യമുണ്ടാക്കുന്നു'; പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പ്രസംഗത്തിനെതിരെ സത്താർ പന്തല്ലൂർ

''ചരിത്രത്തിന്റെ ഏതെങ്കിലും കോണുകളിൽ വാളുകൾ ശബ്ദിക്കുന്നതിന്റെയും ആയുധങ്ങൾ സംസാരിക്കുന്നതിന്റെയും മുഴക്കങ്ങൾ ഉണ്ടോ എന്ന് തിരയുക മാത്രമാണ് ഇവരുടെ പണി. അതിന്റെ അപ്പുറവും ഇപ്പുറവും ക്ഷമയുടെ, സഹിഷ്ണുതയുടെ, വിട്ടുവീഴ്ചയുടെ ഒരായിരം പാഠങ്ങൾ കാണും.''

Update: 2022-09-18 15:32 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ജനമഹാസമ്മേളനത്തിൽ പോപ്പുലർ ഫ്രണ്ട് നേതാവ് നടത്തിയ പ്രസംഗത്തിനെതിരെ സമസ്ത നേതാവ് സത്താർ പന്തല്ലൂർ. ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഫ്‌സൽ ഖാസിമി നടത്തിയ പ്രസംഗത്തിനെതിരെയാണ് എസ്.കെ.എസ്.എസ്.എഫ് നേതാവ് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രവാചകചരിത്രം വളച്ചൊടിച്ച് അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കുകയാണ് പോപ്പുലർ ഫ്രണ്ട് നേതാവ് ചെയ്യുന്നതെന്ന് സത്താർ വിമർശിച്ചു. ചോരച്ചാലുകൾ മാത്രം കിനാവുകാണുന്നവർ എന്നും ഇങ്ങനെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വൈകാരികതയും തീവ്രചിന്തയും ഇളക്കിവിടുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഇമാമിന് ചരിത്രം മുഴുവൻ വേണ്ട. പ്രവാചകൻ തിരിച്ചടിക്കാൻ ശ്രമിച്ചുവെന്നു തോന്നിപ്പിക്കുന്നയിടം വരെ എത്തിച്ച് അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കിയാൽ മാത്രം മതി. ചരിത്രത്തിൽ ബാക്കിയുള്ളത് സഹിഷ്ണുതയുടെ കഥയാണ്. അത് ഇവർക്ക് വേണ്ട-സത്താർ വിമർശിച്ചു.

തീവ്രഭാവ സംഘങ്ങളുടെ എക്കാലത്തെയും ശൈലി ഇതാണ്. ചരിത്രത്തിന്റെ ഏതെങ്കിലും കോണുകളിൽ വാളുകൾ ശബ്ദിക്കുന്നതിന്റെയും ആയുധങ്ങൾ സംസാരിക്കുന്നതിന്റെയും മുഴക്കങ്ങൾ ഉണ്ടോ എന്ന് തിരയുക മാത്രമാണ് ഇവരുടെ പണി. അതിന്റെ അപ്പുറവും ഇപ്പുറവും ക്ഷമയുടെ, സഹിഷ്ണുതയുടെ, വിട്ടുവീഴ്ചയുടെ ഒരായിരം പാഠങ്ങൾ കാണും. അതൊന്നും ഇവർക്ക് വേണ്ട. ചോരച്ചാലുകൾ മാത്രം കിനാവുകാണുന്നവർ എന്നും ഇങ്ങനെയാണ്. അവരെ സമൂഹം തിരിച്ചറിയുമെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.

സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന പ്രവാചകന്റെ ഉടവാള് മോഷ്ടിച്ചെടുത്ത് 'നിന്നെ ഇപ്പോൾ ആരു രക്ഷിക്കും' എന്നു ചോദിച്ചു പ്രവാചകനെ വകവരുത്താൻ ശ്രമിച്ച ഗ്രാമീണന്റെ കഥ പ്രസിദ്ധമാണ്. പ്രവാചകന്റെ ധീരതക്കും ആത്മീയശക്തിക്കും മുന്നിൽ ശത്രുവിന്റെ കൈയിൽനിന്ന് ആ വാള് വീണപ്പോൾ, പ്രവാചകൻ അതെടുത്ത് 'നിന്നെ ഇപ്പോൾ ആരു രക്ഷിക്കും' എന്ന് ചോദിക്കുന്നുണ്ട്.

അതോടെ ശത്രുപതറുകയും 'നീ മാത്രമേ രക്ഷിക്കാനുള്ളൂ' എന്ന് പറഞ്ഞു വിലപിക്കുകയും ചെയ്യുന്നുണ്ട്. കാരുണ്യക്കടലായ മുഹമ്മദ് നബി(സ) അതോടെ അയാളെ വെറുതെ വിടുന്നു. ഇതാണ് ചരിത്രം.

പക്ഷേ, വൈകാരികതയും തീവ്രചിന്തയും ഇളക്കിവിടുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഇമാമിന് ഈ ചരിത്രം മുഴുവൻ വേണ്ട. പ്രവാചകൻ തിരിച്ചടിക്കാൻ ശ്രമിച്ചുവെന്നു തോന്നിപ്പിക്കുന്നയിടം വരെ എത്തിച്ച് അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കിയാൽ മാത്രം മതി. ചരിത്രത്തിൽ ബാക്കിയുള്ളത് സഹിഷ്ണുതയുടെ കഥയാണ്. അത് ഇവർക്ക് വേണ്ട.

മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന പ്രവാചകൻ്റെ ഉടവാള് മോഷ്ടിച്ചെടുത്തു 'നിന്നെ ഇപ്പോൾ ആരു രക്ഷിക്കും' എന്നു ചോദിച്ചു പ്രവാചകനെ വകവരുത്താൻ ശ്രമിച്ച ഗ്രാമീണൻ്റെ കഥ പ്രസിദ്ധമാണ്. പ്രവാചകൻ്റെ ധീരതക്കും ആത്മീയ ശക്തിക്കും മുന്നിൽ ശത്രുവിൻ്റെ കയ്യിൽ നിന്ന് ആ വാള് വീണപ്പോൾ, പ്രവാചകൻ അതെടുത്ത് 'നിന്നെ ഇപ്പോൾ ആരു രക്ഷിക്കും ' എന്ന് ചോദിക്കുന്നുണ്ട്. അതോടെ ശത്രുപതറുകയും 'നീ മാത്രമേ രക്ഷിക്കാനുള്ളൂ' എന്ന് പറഞ്ഞു വിലപിക്കുകയും ചെയ്യുന്നുണ്ട്. കാരുണ്യക്കടലായ മുഹമ്മദ് നബി(സ) അതോടെ അയാളെ വെറുതെ വിടുന്നു. ഇതാണ് ചരിത്രം. പക്ഷേ, വൈകാരിതയും തീവ്രചിന്തയും ഇളക്കി വിടുന്ന പോപ്പുലർ ഫ്രണ്ടിൻ്റെ ഇമാമിന് ഈ ചരിത്രം മുഴുവൻ വേണ്ട. പ്രവാചകൻ തിരിച്ചടിക്കാൻ ശ്രമിച്ചു എന്നു തോന്നിപ്പിക്കുന്നയിടം വരെ എത്തിച്ചു അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കിയാൽ മാത്രം മതി. ചരിത്രത്തിൽ ബാക്കിയുള്ളത് സഹിഷ്ണുതയുടെ കഥയാണ്. അത് ഇവർക്ക് വേണ്ട. തീവ്രഭാവ സംഘങ്ങളുടെ എക്കാലത്തെയും ശൈലി ഇതാണ്. ചരിത്രത്തിൻ്റെ ഏതെങ്കിലും കോണുകളിൽ വാളുകൾ ശബ്ദിക്കുന്നതിൻ്റെയും ആയുധങ്ങൾ സംസാരിക്കുന്നതിൻ്റെയും മുഴക്കങ്ങൾ ഉണ്ടോ എന്ന് തിരയുക മാത്രമാണ് ഇവരുടെ പണി. അതിൻ്റെ അപ്പുറവും ഇപ്പുറവും ക്ഷമയുടെ, സഹിഷ്ണുതയുടെ, വിട്ടുവീഴ്ചയുടെ ഒരായിരം പാഠങ്ങൾ കാണും. അതൊന്നും ഇവർക്ക് വേണ്ട. ചോരച്ചാലുകൾ മാത്രം കിനാവു കാണുന്നവർ എന്നും ഇങ്ങനെയാണ്. അവരെ സമൂഹം തിരിച്ചറിയും.

Posted by Sathar panthaloor on Sunday, September 18, 2022

തീവ്രഭാവ സംഘങ്ങളുടെ എക്കാലത്തെയും ശൈലി ഇതാണ്. ചരിത്രത്തിന്റെ ഏതെങ്കിലും കോണുകളിൽ വാളുകൾ ശബ്ദിക്കുന്നതിന്റെയും ആയുധങ്ങൾ സംസാരിക്കുന്നതിന്റെയും മുഴക്കങ്ങൾ ഉണ്ടോ എന്ന് തിരയുക മാത്രമാണ് ഇവരുടെ പണി. അതിന്റെ അപ്പുറവും ഇപ്പുറവും ക്ഷമയുടെ, സഹിഷ്ണുതയുടെ, വിട്ടുവീഴ്ചയുടെ ഒരായിരം പാഠങ്ങൾ കാണും. അതൊന്നും ഇവർക്ക് വേണ്ട. ചോരച്ചാലുകൾ മാത്രം കിനാവുകാണുന്നവർ എന്നും ഇങ്ങനെയാണ്. അവരെ സമൂഹം തിരിച്ചറിയും.

Summary: SKSSF leader Sathar panthaloor criticizes the speech given by Afsal Qasimi, state general secretary of Imams' Council Kerala, at the Popular Front Janamaha Sammelanam, alleging it distorts the Prophet's history

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News