ആദിവാസി യുവാവ് വിശ്വനാഥന്‍റെ വീട് ഇന്ന് പട്ടിക ജാതി, പട്ടികവർഗ കമ്മീഷൻ സന്ദർശിക്കും

സംഭവത്തിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളിയ ശേഷമാണ് കമ്മീഷൻ അധ്യക്ഷൻ ബി.എസ് മാവോജി കൽപ്പറ്റയിലെ വിശ്വനാഥൻ്റെ വീട്ടിലെത്തുന്നത്

Update: 2023-02-15 01:57 GMT
Editor : Jaisy Thomas | By : Web Desk

വിശ്വനാഥന്‍

Advertising

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്‍റെ വീട് ഇന്ന് പട്ടിക ജാതി, പട്ടികവർഗ കമ്മീഷൻ സന്ദർശിക്കും. സംഭവത്തിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളിയ ശേഷമാണ് കമ്മീഷൻ അധ്യക്ഷൻ ബി.എസ് മാവോജി കൽപ്പറ്റയിലെ വിശ്വനാഥൻ്റെ വീട്ടിലെത്തുന്നത്. ജില്ലാ കലക്ടർ എ. ഗീത, വിവിധ രാഷ്ട്രീയ, യുവജന സംഘടനകൾ തുടങ്ങിയവരും ഇന്നലെ വിശ്വനാഥൻ്റ വീട് സന്ദർശിച്ചിരുന്നു.


ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് കമ്മീഷൻ അധ്യക്ഷൻ ബി എസ് മാവോജി വിശ്വനാഥൻ്റെ വീട്ടിലെത്തുക. മൃതദ്ദേഹം റീ പോസ്റ്റുമോർട്ടം നടത്തണം, ആൾക്കൂട്ട വിചാരണയിൽ കേസെടുക്കണം എന്നതടക്കമുള്ള കുടുംബത്തിൻ്റെ ആവശ്യങ്ങൾ കമ്മീഷൻ കേൾക്കും. മരണത്തിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളിയ എസ് സി / എസ് ടി കമ്മീഷൻ, പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നും നാല് ദിവസനത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വിശ്വനാഥന്‍റെ വീട് സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ എ.ഗീത, ഭാര്യ ബിന്ദുവിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.



വിശ്വനാഥന്‍റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വീട് സന്ദർശിച്ച വിവിവ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ആദിവാസി സംഘടനകളും ആവശ്യപ്പെട്ടു. സംഭവത്തിൽ കേസെടുത്ത ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ, കോഴിക്കോട് ജില്ലാ കലക്ടറോടും സിറ്റി പോലീസ് കമ്മീഷണറോടും റിപ്പോർട്ട് തേടിയിടുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News