ദലിത് അധ്യാപികക്ക് വകുപ്പ് മേധാവിസ്ഥാനം നൽകിയില്ലെന്ന പരാതി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ വിളിപ്പിച്ചു

റഷ്യൻ ആന്റ് കംപാരേറ്റീവ് സ്റ്റഡീസ് വകുപ്പ് മേധാവി സ്ഥാനം ഡോ. ദിവ്യക്ക് നിഷേധിച്ചതാണ് വിവാദമായത്. സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് പരാതി നൽകിയത്.

Update: 2023-02-19 13:25 GMT
Advertising

തിരുവനന്തപുരം: ദലിത് അധ്യാപികക്ക് വകുപ്പ് മേധാവിസ്ഥാനം നൽകിയില്ലെന്ന പരാതിയിൽ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ ഇടപെടൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ കമ്മീഷൻ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് ഹിയറിങ്ങിന് ഹാജരാവാനാണ് നിർദേശം.

റഷ്യൻ ആന്റ് കംപാരേറ്റീവ് സ്റ്റഡീസ് വകുപ്പ് മേധാവി സ്ഥാനം ഡോ. ദിവ്യക്ക് നിഷേധിച്ചതാണ് വിവാദമായത്. അതത് വകുപ്പുകളിലെ അധ്യാപകർക്ക് സേവനകാലം പരിഗണിക്കാതെ തന്നെ വകുപ്പ് മേധാവിസ്ഥാനം നൽകണമെന്നാണ് സർവകലാശാല ചട്ടം. ഇത് മറികടന്നാണ് വകുപ്പ് മേധാവികളായി അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുമ്പോൾ അഞ്ച് വർഷത്തെ സേവനപരിചയം നിർബന്ധമാക്കാൻ നിയമഭേദഗതി കൊണ്ടുവരാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്.

റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പിലെ സീനിയർ അധ്യാപികയായ ഡോ. ദിവ്യക്ക് നിയമപരമായി അവകാശമുണ്ടായിട്ടും വകുപ്പ് അധ്യക്ഷ പദവി നിഷേധിച്ചത് പട്ടികജാതി/വർഗ വിഭാഗത്തോടുള്ള അവഗണനയും അവഹേളനവുമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡോ. റഷീദ് അഹമ്മദ് സിൻഡിക്കേറ്റ് യോഗത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.


Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News