എസ്ഡിപിഐ നേതാവിന്റെ കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ
കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്
ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്,വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകം നടത്തിയവർ ഉപയോഗിച്ച വാഹനം വാടകയ്ക്ക് എടുത്തതായിരുന്നു. ശബരിമലയിലേക്ക് പോകാനെന്ന വ്യജേനയാണ് വാഹനം വാടകയ്‌ക്കെടുത്തത്.പിടിയിലായവർക്ക് നേരിട്ട് പങ്കുണ്ടോയെന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ 11 എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിലെടുത്തു. ആംബുലൻസിലാണ് പ്രതികൾ പ്രതികളെത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ആംബുലൻസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴ നഗരത്തിൽ നിന്നുതന്നെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആംബുലൻസിലെത്തിയ പ്രതികൾ രഞ്ജിത്തിന്റെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.