വാകേരിയിൽ യുവാവിനെ കൊന്ന കടുവക്കായി തെരച്ചിൽ തുടരും; കുങ്കിയാനകളും ഡ്രോണും ഉപയോഗിച്ച് പരിശോധന

വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ്സ് പ്രായമുള്ള ആൺ കടുവയാണ് കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയത്

Update: 2023-12-15 01:04 GMT
Editor : Lissy P | By : Web Desk
Advertising

വയനാട്: വാകേരിയിൽ യുവാവിൻ്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ ഇന്നും തുടരും. മുത്തങ്ങ ആനപ്പന്തിയിൽ നിന്നെത്തിച്ച കുങ്കിയാങ്കളെ ഉപയോഗിച്ചും ക്യാമറ ട്രാപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചും ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുമാണ് മയക്കുവെടി വിദഗ്ധരടക്കമുള്ള ആർ.ആർ.ടി. സംഘത്തിൻ്റെ തിരച്ചിൽ.

ഇരുട്ടു വീണതോടെ ഇന്നലെ തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും രാത്രിയും പെട്രോളിങ്ങുമായി മേഖലയിൽ വനംവകുപ്പിന്റെ സംഘമുണ്ടായിരുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ്സ് പ്രായമുള്ള ആൺ കടുവയാണ് കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ സർവ സന്നാഹങ്ങളോടെയും നടത്തിയ തിരച്ചിലും ഫലം കണ്ടിരുന്നില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News