ആലപ്പുഴ സിപിഎമ്മിൽ കടുത്ത നടപടി; മൂന്ന് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടു

വിഭാഗീയ പ്രവർത്തനങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചിത്തരഞ്ജൻ എംഎൽഎയെ തരംതാഴ്ത്തി

Update: 2023-06-19 15:51 GMT
Editor : abs | By : Web Desk
Advertising

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ സി.​പി.​എം വി​ഭാ​ഗീ​യ​ത​യി​ൽ ‘തി​രു​ത്ത​ൽ’ ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന നേ​തൃ​ത്വം. സ​മ്മേ​ള​ന​കാ​ല​ത്തെ വി​ഭാ​ഗീ​യ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീകരിച്ചു. ചിത്തരഞ്ജൻ എംഎൽഎയെ തരംതാഴ്ത്തി. പി.പി ചിത്തരഞ്ജൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. വിഭാഗീയ പ്രവർത്തനങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് നടപടി. സംസ്ഥാന സെക്രട്ടറി പങ്കെടുത്ത യോഗത്തിലാണ് നടപടി റിപ്പോർട്ട് ചെയ്തത്.

മൂന്ന് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടു. ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലനെയും തരംതാഴ്ത്തിയിട്ടുണ്ട്. ലഹരിക്കടത്ത് കേസിൽ എ ഷാനവാസിനെ പാർട്ടി പുറത്താക്കി.  

അതേസമയം,വി​ഭാ​ഗീ​യ​ത അ​ന്വേ​ഷി​ക്കാ​ൻ പാ​ർ​ട്ടി നി​യോ​ഗി​ച്ച പി.​കെ. ബി​ജു​വും ടി.​പി. രാ​മ​കൃ​ഷ്ണ​നും അം​ഗ​ങ്ങ​ളാ​യ ക​മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​​ൽ ജി​ല്ല​യി​ലെ ഉ​ന്ന​ത നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ പ​ങ്ക്​ ക​ണ്ടെ​ത്തി​യി​രു​ന്നു.  ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ നേ​താ​ക്ക​ള​ട​ക്കം 30 പേ​രി​ൽ​നി​ന്ന്​ വി​ശ​ദീ​ക​ര​ണ​വും തേ​ടി​യി​രു​ന്നു. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News