നാലുകോടിയുടെ തിമിംഗല ഛർദി കൈക്കലാക്കി; യുവാക്കളെ തട്ടിക്കൊണ്ട് പോയ കേസിൽ ഏഴുപേർ പിടിയിൽ
ധാരണ പ്രകാരമുള്ള പണം നൽകാത്തതാണ് തട്ടിക്കൊണ്ടുപോകലിന് കാരണം
കോഴിക്കോട്: കോഴിക്കോട് തിമിംഗല ഛർദ്ദി കള്ളക്കടത്തുമായി ബന്ധപ്പെട്ടു യുവാക്കളെ ഒരു സംഘം തട്ടിക്കൊണ്ട് പോയ കേസിൽ 7 പേരെ പോലീസ് പിടികൂടി. കോഴിക്കോട് ഡിസിപി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
നാല് കോടി വിലമതിക്കുന്ന 10 കിലോ ആമ്പർ ഗ്രീസുമായി ബന്ധപ്പെട്ട പ്രശ്നമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തൽ. ഇക്കഴിഞ്ഞ 15 നാണു കേസിന് ആസ്പദമായ സംഭവം.ഒറ്റപ്പാലം സ്വദേശിയായ അഷ്ഫാഖിൻ്റെ കയ്യിൽ നിന്ന് ആമ്പർ ഗ്രീസ് വാങ്ങാനായി മാറാട് സ്വദേശി നിഖിൽ പദ്ധതിയിട്ടിരുന്നു.
ഏഴ് കോടി രൂപ നൽകാമെന്ന ധാരണയിൽ ഇടനിലക്കാർ മുഖേന നിഖിലിന് ആംബർ ഗ്രീസ് നൽകി. എന്നാൽ ധാരണ പ്രകാരമുള്ള പണം നൽകാതെ, നിഖിൽ ആം ഗ്രീസ് കൈക്കലാക്കി . ഇതോടെ ഇടപാടിന് ഇടനിലക്കാരായ ആറ് പേരെ അഷ്ഫാകും സംഘവും മൂന്ന് വാഹനങ്ങളിൽ ആയി തട്ടിക്കൊണ്ട് പോകുകയായിരുന്നു .
ഇടനിലക്കാരുടെ സഹായത്തോടെ ആണ് നിഖിൽ ആമ്പർ ഗ്രീസ് കൈക്കലാക്കിയത് എന്ന് കരുതിയിരുന്നു തട്ടിക്കൊണ്ടുപോകൽ. മർദിച് അവശാരാക്കിയ ശേഷം രണ്ട് പേരെ സംഘം മോചിപ്പിച്ചു. മറ്റുള്ളവരെ പെരിന്തൽമണ്ണയിലെ ഒരു റിസോർട്ടിൽ ബന്ദിയാക്കി ,ഇവിടെ വെച്ചും ക്രൂരമായി മർദ്ദിചു. സംഘം വുട്ടയച്ചവരുടെ കുടുംബം നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
സിസിടിവി ദൃശ്യങ്ങളും, വാഹനങ്ങളും, മൊബൈൽ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് DCP പറഞ്ഞു .
സംഘം ബന്ധിയാക്കിയവരെ യുവാക്കളെ പോലീസ് മോചിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.പാലക്കാട് , മലപ്പുറം സ്വദേശികളാണ് റിമാൻഡിലായ പ്രതികൾ.