കണ്ണൂര്‍ സര്‍വകലാശാലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എസ് എഫ് ഐയുടെ വിജയാഘോഷം

ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ പൊതു പരിപാടികളും പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു

Update: 2022-01-28 13:15 GMT
Advertising

കണ്ണൂര്‍ സര്‍വകലാശാലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എസ് എഫ് ഐയുടെ വിജയാഘോഷം. യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ്  എസ് എഫ് ഐ യുടെ നേതൃത്വത്തിൽ  വിജയാഘോഷം സംഘടിപ്പിച്ചത്.

ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊതു പരിപാടികള്‍ നിരോധിച്ചിരുന്നു കണ്ണൂരില്‍ 90ശതമാനത്തിലേറെ രോഗികള്‍ ഉണ്ടായ സാഹചര്യത്തിനലാണ് ജില്ലയെ സി കാറ്റഗറയില്‍ ഉള്‍പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ജില്ലയില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ പൊതു പരിപാടികളും പാടില്ലെന്ന് കാണിച്ച് ജില്ലാ കളക്ടറും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല ഇന്ന് നടന്ന കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കളക്ടര്‍ വൈസ് ചാന്‍സിലര്‍ക്ക് നേരിട്ട് കത്ത് നല്‍കിയതുമാണ്. കളക്ടറുടെ ഈ ഉത്തരവ് മറി കടന്നാണ് കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ 70ല്‍ പരം കോളേജുകളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്.

എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് രാവിലെ പത്ത് മണിമുതല്‍ തെരഞ്ഞെടുപ്പ് പരിപാടികള്‍ നടന്നത്. 12 മണിയോടെ വോട്ടെടുപ്പ് അവസാനിക്കുകയും മൂന്ന് മണിക്ക് ഫലപ്രഖ്യാപനം വരികയും ചെയ്തു. തുടര്‍ന്ന് വന്‍ പരിപാടികളാണ് കോളേജുകളില്‍ നടന്നത്. രാവിലെ മുതല്‍ കോളേജ് പരിസരത്ത് വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. അവരുടെ കണ്‍മുന്നിലാണ് ഇത്തരത്തിലുള്ള കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News