കാലിക്കറ്റ് എൻ.ഐ.ടിയിലേക്കുള്ള എസ്.എഫ്.ഐ പ്രതിഷേധത്തിൽ സംഘർഷം; നേതാക്കൾക്ക് പരിക്ക്

എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയാ പ്രസിഡന്റ് യാസിർ എന്നിവർക്കാണ് പരിക്കേറ്റത്.

Update: 2024-02-01 14:23 GMT
Advertising

കോഴിക്കോട്: കാവി ഇന്ത്യക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കാലിക്കറ്റ് എൻ.ഐ.ടിയിലേക്ക് എസ്.എഫ്.ഐ മാർച്ച്. പ്രവർത്തകരും പൊലീസുമായുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയാ പ്രസിഡന്റ് യാസിർ എന്നിവർക്കാണ് പരിക്കേറ്റത്.

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിവസം കാമ്പസിൽ കാവി ഇന്ത്യ വരച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെയാണ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. 'ഇത് രാമന്റെ ഇന്ത്യയല്ല, മതേതര ഇന്ത്യയാണ്' എന്ന പ്ലെക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിനാണ് വൈശാഖ് പ്രേംകുമാർ എന്ന വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തത്. നേരത്തെ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരും കാമ്പസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News