സിപിഎം കൊലയാളികളുടെ ആരാധാനാലയവും മുഖ്യമന്ത്രി അവരുടെ ദൈവവുമാണ്- ഷാഫി പറമ്പിൽ

കൊലപാതകികളുടെ കുടുംബങ്ങളെ സർക്കാരിന്‍റെ ചെലവിൽ തീറ്റിപ്പോറ്റാനുള്ള സർക്കാരിന്‍റെ പ്രത്യേകതരം ആക്ഷനെ പറ്റി മുഖ്യമന്ത്രി സംസാരിക്കണം

Update: 2021-06-24 10:13 GMT
Editor : Nidhin | By : Web Desk
Advertising

കേരളത്തിലെ സിപിഎം കൊലയാളികളുടെ ആരാധാനലയവും മുഖ്യമന്ത്രി അവരുടെ ദൈവവുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്-ശരത്ത് ലാൽ വധക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ ജോലി നൽകിയതിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലാ ആശുപത്രിക്ക് മുമ്പിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃപേഷ്-ശരത്ത് ലാൽ കേസിൽ സിബിഐ വരാതിരിക്കാൻ കോടികളാണ് സർക്കാർ ഒഴുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

കൃപേഷ്-ശരത്ത് ലാൽ വധക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ ജോലി നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതകികളുടെ കുടുംബങ്ങളെ സർക്കാരിന്‍റെ ചെലവിൽ തീറ്റിപ്പോറ്റാനുള്ള സർക്കാരിന്‍റെ പ്രത്യേകതരം ആക്ഷനെ പറ്റി മുഖ്യമന്ത്രി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികൾ കേസിന് പിറകിലുള്ളവരുടെ പേര് പറയുമെന്ന് പേടിച്ചാണ് ഭാര്യമാർക്ക് ജോലി നൽകിയതെന്നും ഷാഫി ആരോപിച്ചു.

ഭരണത്തുടർച്ചയെന്നത് അഹങ്കാരത്തിന്‍റെ തുടർച്ചയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 

Full View

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News