കേന്ദ്രം കക്കുമ്പോൾ സംസ്ഥാനം ഫ്യൂസ് ഊരുകയാണെന്ന് ഷാഫി പറമ്പില്‍

കോൺഗ്രസിനെ വിമർശിക്കാനുള്ള ത്വരയാണ് സർക്കാരിനെന്നും ഷാഫി പറഞ്ഞു

Update: 2021-11-02 06:44 GMT
Editor : Jaisy Thomas | By : Web Desk
Advertising

നരേന്ദ്രമോദി സർക്കാർ കക്കാൻ നടക്കുമ്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന പരിപാടി സംസ്ഥാന സർക്കാർ നിർത്തണമെന്നു ഷാഫി പറമ്പില്‍ എം.എല്‍.എ നിയമസഭയില്‍. കോൺഗ്രസിനെ വിമർശിക്കാനുള്ള ത്വരയാണ് സർക്കാരിനെന്നും ഷാഫി പറഞ്ഞു.

ഇന്ധന വില വർധനവ് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വില കൂടിയപ്പോൾ നികുതി വേണ്ടെന്ന് മുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനം എടുത്തിരുന്നു. നാല് തവണ ഇത്തരത്തിൽ വേണ്ടെന്ന് വെച്ചിരുന്നു. കോൺഗ്രസിന് എതിരെ പറയുന്നതിൽ പകുതിയെങ്കിലും ബി.ജെപിക്കെതിരെ പറയാൻ തയ്യാറാവണമെന്നും ഷാഫി പറഞ്ഞു.

110 രൂപക്ക് പെട്രോളടിച്ചാല്‍ 66 രൂപയാണ് നികുതി ഈടാക്കുന്നത്. ഇത് നികുതി ഭീകരതയാണ്. സ്റ്റേറ്റ് സ്പോൺസേഡ് നികുതി ഭീകരത. കേന്ദ്രം കൊള്ള നടത്തുമ്പോൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. എണ്ണ വില തീരുമാനിക്കുന്നത് മോദിയും ഷായുമാണ്. വില വർധിക്കാത്തപ്പോഴും നികുതി കൂടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് വില കൂടുന്നില്ല. വില വർധിപ്പിക്കുന്നത് കമ്പനികളല്ല. ബി.ജെ.പി സർക്കാരാണ് എന്നതിന് തെളിവാണിത്. ഒന്നാം പ്രതി രാജ്യം ഭരിക്കുന്ന മോദിയാണ്. രാജ്യമെന്നാൽ മോദിയും ഷായും അല്ലെന്ന് പറയാൻ ധൈര്യം കാണിക്കണം. ജനങ്ങളെ വഴി തടയുന്നതിൽ ആസ്വാദനം കണ്ടെത്തുന്നവരല്ല ഞങ്ങൾ. കേന്ദ്രത്തിന്‍റെ അടിമകൾ അല്ല നമ്മൾ. കേന്ദ്ര നയത്തിനെതിരെ പോരാടണമെന്നും ഷാഫി ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News