ഇന്ധന വിലവർധനയ്‌ക്കെതിരേ പ്രതിഷേധ സൈക്കിൾ യാത്രയുമായി യൂത്ത് കോണ്‍ഗ്രസ്

ജൂലൈ 14,15 തീയതികളിൽ കായംകുളം മുതൽ തിരുവനന്തപുരം രാജ്ഭവൻ വരെയാണ് പ്രതിഷേധ സൈക്കിൾ യാത്ര.

Update: 2021-07-11 11:44 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ധന വിലവർധനയ്‌ക്കെതിരേ പ്രതിഷേധ സൈക്കിൾ യാത്ര നടത്തുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. 100 കടന്ന് കുതിക്കുന്ന പെട്രോൾ വിലയ്‌ക്കെതിരേ 100 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തുമെന്നാണ് ഷാഫി അറിയിച്ചിരിക്കുന്നത്.

100 സൈക്കിളുകൾ പ്രതിഷേധത്തിൽ അണിനിരക്കും. ജൂലൈ 14,15 തീയതികളിൽ കായംകുളം മുതൽ തിരുവനന്തപുരം രാജ്ഭവൻ വരെയാണ് പ്രതിഷേധ സൈക്കിൾ യാത്ര. കേന്ദ്ര സർക്കാറിന്റെ ഇന്ധനവില നികുതി ഭീകരത അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ അധിക നികുതി വരുമാനം സംസ്ഥാന സർക്കാർ കുറച്ചു നൽകാൻ സംസ്ഥാന സർക്കാർ തയാറകണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത് നടക്കുന്നത് ഇന്ധനവില വർധനവിന്‍റെ മറവിൽ നടക്കുന്നത് നികുതി ഭീകരതയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം നിലവില്‍ സംസ്ഥാനത്ത് 100 രൂപയും കടന്നു 103 നോട് അടുക്കുകയാണ്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News