പാനൂർ ബോംബ് സ്‌ഫോടനം: തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് ഷാഫി പറമ്പിൽ

ബോംബ് നിർമിക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ എങ്ങനെയാണ് അവഗണിക്കാൻ കഴിഞ്ഞതെന്ന് ഷാഫി ചോദിച്ചു

Update: 2024-04-08 15:13 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: പാനൂർ ബോംബ് സ്‌ഫോടനം ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ് ബോംബ് നിർമിച്ചത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ഷാഫി പറഞ്ഞു.

സി.പി.എമ്മുമായി ബന്ധമുള്ളവരാണ് സ്‌ഫോടനത്തിനു പിന്നിലുള്ളതെന്നും ഷാഫി ആരോപിച്ചു. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ പോലെ തന്നെ ആളുകളോട് ഇക്കാര്യവും പറയും. ബോംബ് നിർമിക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ എങ്ങനെയാണ് അവഗണിക്കാൻ കഴിഞ്ഞത്. റിപ്പോർട്ട് അവഗണിക്കാൻ നിർദേശം കൊടുത്തവർ തന്നെയാണ് ബോംബ് നിർമിക്കാനും നിർദേശം നൽകിയത്. നിർബന്ധിത സാഹചര്യത്തിലാണ് സംഭവത്തിൽ അറസ്റ്റ് നടന്നതെന്നും ഷാഫി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിൽ എന്തിനാണ് ബോംബ് ഉണ്ടാക്കുന്നതും അതിനായി ആളുകളെ ഏൽപിക്കുന്നതും. മനുഷ്യത്വപരമായ നടപടി കൊണ്ടാണ് പാർട്ടി നേതാക്കൾ അവിടെ പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യത്വമുണ്ടായിരുന്നെങ്കിൽ ഈ ചെറുപ്പക്കാരെക്കൊണ്ട് ഇതു ചെയ്യിക്കാതിരിക്കുകയായിരുന്നു വേണ്ടതെന്നും ഷാഫി പറഞ്ഞു.

Full View

Summary: Vadakara UDF candidate Shafi Parambil said that he will approach the Election Commission in Panoor bomb blast case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News