അതുല്യനേട്ടം; ഒന്നാം റാങ്കോടെ ഷഹീന്‍ ഐ.എസ്.ആര്‍.ഒയിലേക്ക്

എം.​ടെ​ക്​ ബി​രു​ദ​ധാ​രി​ക​ളി​ൽ നി​ന്ന്​ ഉ​ന്ന​ത മാര്‍ക്കിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഐ.​എ​സ്.​ആ​ർ.​ഒ ഈ ​ജോ​ലി​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​ത്.

Update: 2021-06-06 15:55 GMT
Advertising

ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയുടെ സയന്റിസ്റ്റ്-എന്‍ജിനീയര്‍ പരീക്ഷയില്‍ മലയാളിക്ക് അതുല്യനേട്ടം. മോങ്ങം സ്വദേശിയായ ഷ​ഹീ​ൻ ഒന്നാം റാങ്കോടെ ഐ.എസ്.ആര്‍.ഒയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. എം.​ടെ​ക്​ ബി​രു​ദ​ധാ​രി​ക​ളി​ൽ നി​ന്ന്​ ഉ​ന്ന​ത മാര്‍ക്കിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഐ.​എ​സ്.​ആ​ർ.​ഒ ഈ ​ജോ​ലി​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​ത്. ഇ​വ​രി​ൽ നി​ന്ന്​ ചു​രു​ക്ക​പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച 35 പേ​രാ​ണ്​ അ​ഭി​മു​ഖ​ത്തി​ന്​ യോ​ഗ്യ​ത നേ​ടി​യി​രു​ന്ന​ത്. അ​ഭി​മു​ഖ​ത്തി​ൽ ​പ​​ങ്കെ​ടു​ത്ത​വ​രി​ൽ ഒ​ന്നാ​മ​നാ​യാ​ണ്​ മോ​ങ്ങ​ത്ത്​ ജ​നി​ച്ച്​ സാ​ധാ​ര​ണ സ്​​കൂ​ളി​ൽ പ​ഠി​ച്ച ഷ​ഹീ​ൻ നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഡ​ൽ​ഹി ​ഐ.ഐ.ടി​യി​ൽ നി​ന്നാ​ണ്​​ മെ​ക്കാ​നി​ക്ക​ൽ ഡി​സൈ​നി​ങി​ൽ എം.​ടെ​ക്​ നേ​ടി​യ​ത്. കൊ​ട്ടൂ​ക്ക​ര പി.​പി.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലെ പ​ഠ​ന​ശേ​ഷം കോ​ഴി​ക്കോ​ട്​ എ​ൻ.​ഐ.​ടി​യി​ൽ നി​ന്ന്​​ ബി.​ടെ​ക്​ ബി​രു​ദം നേ​ടി. പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ​പ്രോ​ജ​ക്​​റ്റു​ക​ൾ ചെ​യ്​​ത​ത്​ ജ​ർ​മ​നി​യി​ലെ ടെ​ക്​​നി​ക്ക​ൽ യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ഡ്ര​സ്​​റ്റ​നി​ലാ​ണ്. ആ​ന്ധ്ര​യി​ലെ ഗ്വാ​ളി​യോ​ർ റ​യോ​ൺ​സി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റാ​യി​രു​ന്ന അ​ബൂ​ബ​ക്ക​റിന്റെ​യും മോ​ങ്ങം എ.​എം യു.​പി സ്​​കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഹ​ഫ്​​സ​ത്തിന്റെ​യും മ​ക​നാ​ണ്.

പ​ഠി​ക്കു​ന്ന കാ​ല​ത്തെ സ്വ​പ്​​ന​ത്തി​ന്​ പി​റ​കെ യാ​ത്ര തി​രി​ച്ചു​വെ​ങ്കി​ലും ഐ.​എ​സ്.​ആ​ർ.​ഒ​യി​ൽ ജോ​ലി ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്​ വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്ന​താ​യി ​ഷ​ഹീ​ൻ പ​റ​ഞ്ഞു. ഭാ​ര്യ ശ​ബീ​ബ ചെ​ന്നൈ​യി​ൽ ഡാ​റ്റ അ​ന​ലി​സ്​​റ്റാ​ണ്. സ​ഹോ​ദ​ര​ൻ ഷം​സു​ദ്ദീ​ൻ ഹൈ​ദ​രാ​ബാ​ദ്​ നി​സാം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ വൃ​ക്ക​രോ​ഗ വി​ദ​ഗ്​​ധ​നാ​ണ്. സ​ഹോ​ദ​രി ഹ​സ്​​ന ബീ​ഗം കോ​ഴി​ക്കോ​ട്​ ബീ​ച്ച്​ ആ​ശു​പ​ത്രി​യി​ലെ ശ്വാ​സ​കോ​ശരോഗ വി​ദ​ഗ്​​ധ​യാ​ണ്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News