ഷാരോൺ രാജിന്റെ ദുരൂഹ മരണം; പെൺകുട്ടിയുടെ ശബ്ദരേഖ പുറത്ത്

ഷാരോണിന്റെ വനിതാ സുഹൃത്തിനെയും മാതാപിതാക്കളെയും ജ്യൂസ് വാങ്ങിയ നൽകിയ ബന്ധുവിനെയും പൊലീസ് ചോദ്യം ചെയ്തു.

Update: 2022-10-30 10:58 GMT
Advertising

തിരുവനന്തപുരം: ഷാരോൺ രാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വനിതാ സുഹൃത്തിന്റെ ശബ്ദരേഖ പുറത്ത്. പെൺകുട്ടി ഷാരോണിന്റെ സഹോദനയച്ച ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താൻ കുടിക്കുന്ന കഷായമാണ് ഷാരോണിന് നൽകിയതെന്ന് പെൺകുട്ടി പറയുന്നത് ശബ്ദരേഖയിലുണ്ട്. താൻ കഷായത്തിന്റെ കയ്പിനെക്കുറിച്ച് പറയുമ്പോൾ ഷാരോൺ കളിയാക്കാറുണ്ടെന്നും, അതിന്റെ കയ്പ്പറിയാൻ വേണ്ടിയാണ് ഷാരോണിന് നൽകിയതെന്നും പെൺകുട്ടി പറയുന്നുണ്ട്.

അതേസമയം ഷാരോണിന്റെ വനിതാ സുഹൃത്തിനെയും മാതാപിതാക്കളെയും ജ്യൂസ് വാങ്ങിയ നൽകിയ ബന്ധുവിനെയും പൊലീസ് ചോദ്യം ചെയ്തു. രാവിലെ 10.30ന് തുടങ്ങിയ ചോദ്യം ചെയ്യൽ വൈകീട്ട് മൂന്നരയോടെയാണ് പൂർത്തിയായത്. മിനിയാന്ന് പൊലീസ് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മൊഴിയിലുണ്ടായ വൈരുദ്ധ്യങ്ങളാണ് കൂടുതൽ ചോദ്യം ചെയ്യാൻ കാരണം.

ഷാരോണും വനിതാ സുഹൃത്തും എവിടെയെക്കെ പോയോ അപ്പോഴെല്ലാം പെൺകുട്ടിയുടെ കയ്യിൽ ജ്യൂസ് ബോട്ടിലുണ്ടായിരുന്നുവെന്നും, കൂടത്തായി മാതൃകയിൽ അൽപാൽപമായി വിഷം നൽകി ഷാരോണിനെ കൊന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ലാ പൊലീസ് ആസ്ഥാനത്തെത്തും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News