ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥി മരിച്ച കേസിൽ എഡിഎം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു

പരാതികളുണ്ടാകുമ്പോൾ മാത്രമാണ് പാകംചെയ്ത ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്. പരിശോധന സംബന്ധിച്ച രജിസ്റ്ററുകളോ മറ്റ് രേഖകളോ പഞ്ചായത്താഫീസിൽ സൂക്ഷിക്കുന്നില്ല.

Update: 2022-05-06 01:03 GMT
Advertising

കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥി മരിച്ച കേസിൽ എഡിഎം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് മരണത്തിനിടയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹോട്ടലുകളിൽ പരിശോധന കാര്യക്ഷമമായി നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പരിശോധന നടത്തുന്നതിന് തടസ്സമായി ചൂണ്ടിക്കാട്ടുന്നത്.

പരാതികളുണ്ടാകുമ്പോൾ മാത്രമാണ് പാകംചെയ്ത ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്. പരിശോധന സംബന്ധിച്ച രജിസ്റ്ററുകളോ മറ്റ് രേഖകളോ പഞ്ചായത്താഫീസിൽ സൂക്ഷിക്കുന്നില്ല. പഞ്ചായത്തിൽ നിന്നും ലൈസൻസ് അനുവദിക്കുന്നതിന് ലളിതമായ വ്യവസ്ഥകളാണ് നിലവിലുള്ളത്. സാനിറ്റേഷൻ സർട്ടിഫിക്കറ്റ്, തൊഴിലാളികൾക്കുളള ആരോഗ്യ കാർഡ് എന്നിവ നിർബന്ധമല്ല. ഇത് കാരണം എളുപ്പത്തിൽ ലൈസൻസ് നേടാനാവുന്നു. സാനിറ്റേഷൻ സർട്ടിഫിക്കറ്റ്, തൊഴിലാളികൾക്കുളള ആരോഗ്യ കാർഡ് എന്നിവ അപേക്ഷ ലഭിക്കുന്ന മുറക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് അനുവദിക്കാറാണ് പതിവ്. സ്ഥാപനങ്ങളിൽ പരിശോധന നടത്താതെയാണ് ഈ ലൈസൻസുകൾ അനുവദിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പരിശോധനക്ക് തടസ്സമാവുന്നു.

ഹോട്ടലുകളിലും പാകംചെയ്ത ഭക്ഷ്യ വസ്തുക്കൾ വില്പന ചെയ്യുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്താൻ ചുമതലപ്പെട്ട ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. കടകളിൽ പരിശോധന നടത്തുന്നതിൽ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News