അര്‍ജുനെ തേടി ഏഴാം ദിവസം; ഇന്ന് കര,നാവികസേനകള്‍ തിരച്ചില്‍ നടത്തും

ദേശീയ പാതയിലെ മണ്ണ് നീക്കം ഇന്ന് പൂർത്തിയാവും

Update: 2024-07-22 00:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: കർണാകടയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 7-ാം ദിവസത്തിൽ. ഇന്ന് കരസേനയുടെയും നാവിക സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തും. ഐ.എസ്.ആര്‍.ഒയുടെയും എൻ. ഐ ടിയുടെയും വിദഗ്ധ സംഘം തെരച്ചലിന് സഹായം നൽകും. ദേശീയ പാതയിലെ മണ്ണ് നീക്കം ഇന്ന് പൂർത്തിയാവും. പുഴയിലും തെരച്ചിൽ ശക്തമാക്കാനാണ് തീരുമാനം.

അതേസമയം അർജുനായുള്ള രക്ഷാദൗത്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിച്ചേക്കും. മലയാളി അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് ഹരജി നൽകിയത്. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജി.പി.എസ് ലൊക്കേഷൻ കണ്ടെത്തിയ സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് കർണാടക റവന്യു മന്ത്രി കൃഷ്ണ ഭൈര ഗൗഡ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലോറിയിൽ നിന്ന് സിഗ്നൽ ലഭിക്കാത്ത സാഹചര്യത്തിൽ തിരച്ചിൽ ഗംഗാവലി പുഴയിലേക്ക് വ്യാപിപ്പിച്ചിരുന്നു. തിരച്ചിൽ വൈകിപ്പിച്ചിട്ടില്ലെന്നും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ, കോഴിക്കോട് എം.പി എം.കെ രാഘവൻ തുടങ്ങിയവരും സംഭവസ്ഥലത്ത് സന്ദർശിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. കണ്ണാടിക്കൽ സ്വദേശിഅർജുൻ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. കർണാടകയിൽ നിന്ന് മരവുമായി കേരളത്തിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News