സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം: ഒരാഴ്ചക്കുള്ളിൽ കൂടുതൽ മരുന്നെത്തുമെന്ന് ആരോഗ്യ വകുപ്പ്

തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ആറ് ബ്ലാക്ക് ഫംഗസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

Update: 2021-05-25 13:42 GMT
Editor : Suhail | By : Web Desk
Advertising

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. നിലവിൽ ഉപയോഗിക്കുന്ന മരുന്നിന് പകരമുള്ള മരുന്ന് നാളെ സംസ്ഥാനത്ത് എത്തും. ഒരാഴ്ചക്കുള്ളിൽ കൂടുതൽ മരുന്നെത്തുമെന്ന് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.

നാലായിരം ഡോസ് ലൈപോ സോമൽ ആ൦പോടെറിസിൻ മരുന്ന് ഓർഡർ നൽകി കാത്തിരിക്കുകയാണ് കേരളം. എന്നാൽ ഈ ഇഞ്ചക്ഷൻ മരുന്ന് എത്താൻ ഒരാഴ്ചയെങ്കിലും എടുക്കും. ഈ സാഹചര്യത്തിൽ ലൈപോ സോമൽ ആംപോടെറിസിന് പകരം ഉപയോഗിക്കുന്ന മരുന്ന് നാളെ സംസ്ഥാനത്ത് എത്തും. അതോടെ താൽക്കാലിക പരിഹാരമുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്.

ബ്ലാക്ക് ഫംഗസ് ചികിത്സ നടക്കുന്ന പ്രധാന ആശുപത്രികളായ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ഇന്ന് ലൈപോ സോമൽ ആംപോടെറിസിൻ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മരുന്ന് കിട്ടിയിട്ടില്ല.

അതിനിടെ, ഇന്ന് തൃശൂർ, പാലക്കാട് ജില്ലകളിൽ ആറ് ബ്ലാക്ക് ഫംഗസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തൊട്ടാകെ 54 കേസുകളാണ് നിലവിലുള്ളത്. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News