കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഇന്‍ജക്ഷനുകള്‍ക്ക് ക്ഷാമം
ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കുന്ന റെന്‍ഡിസിവര്‍, ടോസിലിമാബ് എന്നീ ഇന്‍ജക്ഷനുകള്‍ കിട്ടാനില്ല. കമ്പനികള്‍ നിര്‍മാണം നിർത്തിയതാണ് ക്ഷാമത്തിന് കാരണം.
കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഇൻജക്ഷനുകള്‍ക്ക് ക്ഷാമം. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കുന്ന റെന്‍ഡിസിവര്‍, ടോസിലിമാബ് എന്നീ ഇന്‍ജക്ഷനുകള്‍ കിട്ടാനില്ല. കമ്പനികള്‍ നിര്‍മാണം നിർത്തിയതാണ് ക്ഷാമത്തിന് കാരണം. കോവിഡിന്റെ ആദ്യ ഘട്ടത്തിലാണ് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് നല്‍കാനായി മരുന്ന് കമ്പനികള്‍ ഈ ഇഞ്ചക്ഷനുകള്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ നിര്‍മാണം നിര്‍ത്തുകയായിരുന്നു.
അതേസമയം കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വൻ വർധനയുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പരിശോധനകൾ വർധിപ്പിച്ചു. കൂട്ടപ്പരിശോധനാ ഫലം വന്നാലും രോഗികളെ പരിചരിക്കാൻ കേരളം സജ്ജമാണ്. 50 ലക്ഷം ഡോസ് വാക്സീനുകൾ ഉടൻ സംസ്ഥാനത്തിനു വേണം. അഞ്ചര ലക്ഷം മാത്രമേ സ്റ്റോക്കുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു
Updating....