ഭക്ഷണവും പ്രാര്‍ഥനാമുറിയുമില്ല; സിസ്റ്റർ ലൂസി കളപ്പുര ഇന്ന് മുതല്‍ സത്യഗ്രഹ സമരത്തിലേക്ക്

മഠം അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സമരം.

Update: 2022-09-27 01:08 GMT
Editor : Jaisy Thomas | By : Web Desk
Advertising

വയനാട്: സിസ്റ്റർ ലൂസി കളപ്പുര വീണ്ടും സമരത്തിനൊരുങ്ങുന്നു. ഇന്ന് രാവിലെ 10 മണി മുതൽ വയനാട്ടിലെ കാരയ്ക്കാമല മഠത്തിന് മുന്നിൽ സത്യഗ്രഹമാരംഭിക്കാനാണ് തീരുമാനം. മഠം അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സമരം.

കഴിഞ്ഞ ആഗസ്തില്‍ തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും മഠം അധികൃതർ ഉപദ്രവം തുടരുന്നതായാരോപിച്ചാണ് സിസ്റ്റർ ലൂസി കളപ്പുര സമരം പ്രഖ്യാപിച്ചത്. ഭക്ഷണം നിഷേധിച്ചും പ്രാർഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള പൊതു സൗകര്യങ്ങൾ തടഞ്ഞും ദിവസം തോറും പീഡനം കടുപ്പിക്കുകയാണ് അധികൃതർ. മഠം അധികൃതരോ കന്യാസ്ത്രീകളോ നാലു വർഷമായി തന്നോട് സംസാരിക്കുന്നില്ല. മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമം.

നിലവിലെ കേസ് കഴിയുന്നതു വരെ മഠത്തിന്‍റെ എല്ലാ സൗകര്യങ്ങളും സിസ്റ്റർ ലൂസി കളപ്പുരയ്ക്കും അവകാശപ്പെട്ടതാണെന്നുള്ള കോടതി വിധി മാനിക്കാതെയാണ് മഠം അധികൃതർ ഉപദ്രവങ്ങൾ തുടരുന്നത് എന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News