തെളിവില്ല; ഹൈബി ഈഡനെതിരായ സോളാർ പീഡന കേസ് സി.ബി.ഐ അവസാനിപ്പിക്കുന്നു
തെളിവില്ലന്ന് കാണിച്ച് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി
എറണാകുളം: ഹൈബി ഈഡനെതിരായ സോളാർ പീഡന കേസ് സി.ബി. ഐ അവസാനിപ്പിക്കുന്നു. തെളിവില്ലന്ന് കാണിച്ച് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. തെളിവ് നൽകാൻ പരാതിക്കാരിക്ക് സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എം.എൽ.എ ഹോസ്റ്റലിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സംസ്ഥാന സർക്കാരാണ് കേസ് സിബിഐയെ ഏൽപ്പിച്ചത്.
സിബിഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യ കേസിന്‍റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് സിബിഐ റിപ്പോർട്ടില്‍ പറയുന്നു. എംഎൽഎ ഹോസ്റ്റലിൽ പരാതിക്കാരിയുമായി സി.ബി.ഐ നേരത്തേ തെളിവെടുപ്പ് നടത്തിയിരുന്നു.
സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നല്‍കിയത്.കേരള പൊലിസിന്‍റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡൻ എംപിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല.