കേരള സർവകലാശാലയിൽ ഇന്ന് പ്രത്യേക സെനറ്റ്: ഗവർണർ പുറത്താക്കിയ 15 അംഗങ്ങളും പങ്കെടുക്കും
കഴിഞ്ഞ ദിവസം സെനറ്റ് അംഗങ്ങൾക്കെതിരായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു
Update: 2023-03-30 02:30 GMT
കേരള സർവകലാശാലയിൽ ഇന്ന് പ്രത്യേക സെനറ്റ് യോഗം ചേരും. ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങൾ ഉൾപ്പെടെ പൂർണ്ണ സെനറ്റ് യോഗമാണ് ഇന്ന് ചേരുക.
കഴിഞ്ഞ ദിവസം സെനറ്റ് അംഗങ്ങൾക്കെതിരായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
നേരത്തെ സർവകലാശാലയിലെ വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നിർണായ സെനറ്റ് യോഗത്തിൽ പങ്കെടുത്തില്ല എന്ന് കാട്ടിയായിരുന്നു സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചത്. പിന്നീട് കാരണം കാണിക്കാൻ നോട്ടീസ് നൽകാതെയുള്ള നടപടി ചോദ്യം ചെയ്തു ഹൈക്കോടതിയിൽ പോവുകയും അനുകൂലമായ വിധി നേടിയെടുക്കുകയുമായിരുന്നു. സർവകലാശാല നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് ഇന്നത്തെ അജണ്ടയിൽ ഉള്ളത്.