കൊച്ചിയിൽ ലൈഫ് ജാക്കറ്റില്ലാതെ സ്പീഡ് ബോട്ട് യാത്ര; നടപടിയെടുത്ത് മരട് നഗരസഭ

മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി

Update: 2023-05-09 10:15 GMT
Advertising

കൊച്ചി: ലൈഫ് ജാക്കറ്റില്ലാതെ സ്പീഡ് ബോട്ട് യാത്ര നടത്തിയതിൽ നടപടിയെടുത്ത് മരട് നഗരസഭ. രണ്ട് ബോട്ട് ഏജൻസി ഓഫീസുകൾ സീൽ ചെയ്തു. കൊച്ചിൻ ബോട്ടിംഗ് സെൻറർ, കൊച്ചി ബാക്ക് വാട്ടർ എന്നീ ഏജൻസികളുടെ ഓഫീസുകളാണ് സീൽ ചെയ്തത്. ലൈഫ് ജാക്കറ്റുകളില്ലാതെയുള്ള സ്പീഡ് ബോട്ട് യാത്ര മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.

മരട് നഗരസഭയുടെ പ്രദേശങ്ങളിലെ വിവിധ കായലുകളിലായിരുന്നു നിയമം കാറ്റിൽ പറത്തിയുളള ഉല്ലാസയാത്ര. താനൂർ ബോട്ട് ദുരന്തത്തിൽ നിന്ന് ഒട്ടും പാഠം ഉൾക്കൊണ്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ദൃശ്യങ്ങൾ. കുട്ടികളെയടക്കം ലൈഫ് ജാക്കറ്റില്ലാതെ ഇരുത്തിയായിരുന്നു യാത്ര.

വ്യവസായ മേഖലയിലേക്കുള്ള ബാർജുകൾ ഇടതടവില്ലാതെ പോകുന്ന ദേശീയ ജലപാതയിലാണ് ബോട്ട് പ്രവർത്തിപ്പിച്ചത്. ചില സ്പീഡ് ബോട്ടുകളുടെ അമിത വേഗം മത്സ്യബന്ധനത്തിന് ഭീഷണിയാകുന്നുവെന്ന് കാണിച്ച് നേരത്തെ പരാതി ഉയർന്നിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News