നരഹത്യാകുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രിംകോടതിയിൽ
2019-ലായിരുന്ന ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാർ ഇടിച്ച് കെ.എം ബഷീർ മരിച്ചത്.
ന്യൂഡൽഹി: മാധ്യമപ്രവർത്തകനായിരുന്ന കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ സുപ്രിംകോടതിയെ സമീപിച്ചു. നരഹത്യാകുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം സുപ്രിംകോടതിയിൽ എത്തിയത്.
കേസിൽ നരഹത്യാകുറ്റം ഒഴിവാക്കിയ വിചാരണകോടതി നടപടി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാമിനും വഫക്കുമെതിരെ 304-ാം വകുപ്പ് പ്രകാരം ചുമത്തിയ നരഹത്യാകുറ്റം നിലനിൽക്കില്ലെന്നായിരുന്ന സെഷൻസ് കോടതിയുടെ വിധി.
2019-ലായിരുന്ന ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാർ ഇടിച്ച് കെ.എം ബഷീർ മരിച്ചത്. അന്വേഷണസംഘം സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് കണ്ടെത്തിയെന്നും അതുകൊണ്ട് നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നുമാണ് ശ്രീറാമിന്റെ വാദം.