തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകിയില്ല: 9,016 സ്ഥാനാർഥികളെ അയോഗ്യരാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
തദ്ദേശസ്ഥാപനങ്ങളില്‍ അംഗങ്ങളായി തുടരുന്നതിനും മത്സരിക്കുന്നതിനും അയോഗ്യതയുണ്ട്
Update: 2022-08-27 11:33 GMT
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കാത്ത 9,016 സ്ഥാനാര്‍ത്ഥികളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. നിശ്ചിതസമയത്തിനകം കണക്ക് സമര്‍പ്പിക്കാതിരുന്നവര്‍ക്കെതിരെയാണ് നടപടി.
അഞ്ച് വര്‍ഷത്തേക്കാണ് അയോഗ്യത. തദ്ദേശസ്ഥാപനങ്ങളില്‍ അംഗങ്ങളായി തുടരുന്നതിനും മത്സരിക്കുന്നതിനും അയോഗ്യതയുണ്ട്.436 പേർ കോർപ്പറേഷനുകളിലേക്കും 1266 പേർ മുനിസിപ്പാലിറ്റികളിലേക്കും 71 പേർ ജില്ലാ പഞ്ചായത്തുകളിലേക്കും 590 പേർ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 6653പേർ ഗ്രാമ പഞ്ചായത്തുകളിലേക്കും മത്സരിച്ചിരുന്നു. ഇവരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്.