മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടിക്ക് സ്റ്റേ
സി.പി.ഐ പ്രാദേശിക നേതാവ് ഭീഷണി മുഴക്കിയതിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.
Update: 2024-07-02 09:53 GMT
കൊച്ചി: മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ കലക്ടറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി ദുരുദ്ദേശപരമാണ്. സി.പി.ഐ പ്രാദേശിക നേതാവ് ഭീഷണി മുഴക്കിയതിനു പിന്നാലെയായിരുന്നു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.
ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി ദുരുദ്ദേശപരമാണെന്ന് അമിക്കസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭൂസംരക്ഷണ ഉദ്യോഗസ്ഥരെ സ്ഥലമാറ്റിയ നടപടി കോടതി താത്കാലികമായി സ്റ്റേ ചെയ്തത്. പള്ളിവാസലിലെ സ്വകാര്യ റിസോർട്ടിന്റെ എൻഒസി വേണ്ടെന്ന ഡെപ്യൂട്ടി കളക്ടറുടെ നിലപാടും സംശയകരമെന്ന് കോടതി പറഞ്ഞു. നിയമോപദേശം മറികടന്നാണ് ഡെപ്യൂട്ടി കലക്ടർ ഇത്തരമൊരു ഇടപെടൽ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.