'നട്ടെല്ല് ഉള്ളതുകൊണ്ടാണ് 41 ദിവസം സമരം കിടന്നത്'; മന്ത്രി ആർ. ബിന്ദുവിന് മറുപടിയുമായി ആശമാർ

തീവ്ര വലത് പക്ഷ നിലപാടാണ് മന്ത്രി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

Update: 2025-03-22 14:00 GMT
Editor : സനു ഹദീബ | By : Web Desk
നട്ടെല്ല് ഉള്ളതുകൊണ്ടാണ് 41 ദിവസം സമരം കിടന്നത്; മന്ത്രി ആർ. ബിന്ദുവിന് മറുപടിയുമായി ആശമാർ
AddThis Website Tools
Advertising

തിരുവനന്തപുരം: മന്ത്രി ആർ. ബിന്ദുവിന് മറുപടിയുമായി സമരം ചെയ്യുന്ന ആശമാർ. നട്ടെല്ല് ഉള്ളതുകൊണ്ടാണ് 41 ദിവസം സമരം കിടന്നതെന്ന് ആശാ സമരസമിതി നേതാവ് കെ പി റോസമ്മ പറഞ്ഞു. ആവശ്യങ്ങൾ കേന്ദ്രസർക്കാരിനോട് പറയാൻ നട്ടെല്ല് വേണമെന്ന് സമരം ചെയ്യുന്ന ആശമാർക്കെതിരെ മന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതികരണം.

"അപഹസിച്ചു പറയാനേ മന്ത്രിക്ക് അറിയൂ. മുഖ്യമന്ത്രി വന്നിരുന്നെങ്കിലും പാട്ടുപാടുമായിരുന്നു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ വിടാതിരുന്നതെന്നും ആശമാർ ചോദിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപന്തലിലെത്തിയപ്പോൾ പാട്ടുപാടി എന്നായിരുന്നു ആർ ബിന്ദുവിന്റെ പരാമർശം. കേന്ദ്രമന്ത്രി വന്നപ്പോൾ മണിമുറ്റത്താവണി പന്തൽ പാട്ട് പാടി. ആശമാരുടെ ആവശ്യങ്ങൾ പരിഗണിച്ച സർക്കാരാണ് ഇടത് പക്ഷ സർക്കാർ. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു.

ആശമാർക്കെതിരെയുള്ള മന്ത്രി ബിന്ദുവിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ആശാ സമരത്തെ വനിതാ മന്ത്രിമാർ പോലും പരിഹസിക്കുന്നു. വനിതകളാണ് സമരം നടത്തുന്നതെന്ന് പരിഗണന പോലും നൽകുന്നില്ല. തൊഴിലാളിവർഗ പാർട്ടി എന്ന് പറയുന്നവർക്ക് ആശാ സമരത്തോട് പുച്ഛമാണ്. തീവ്ര വലത് പക്ഷ നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കഴിഞ്ഞ 41 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരം കൂടുതൽ ശക്തമാക്കാനാണ് ആശമാരുടെ തീരുമാനം. നിരാഹാര സമരമിരിക്കുന്നവർക്ക് പിന്തുണയുമായി ആശമാർ തിങ്കളാഴ്ച കൂട്ട ഉപവാസമിരിക്കും. ആശമാരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് ആവർത്തിക്കുകയാണ് സിപിഎം നേതൃത്വം.സമരത്തിനോടോ സമരം നടത്തുന്നവരോടോ എതിരല്ല പാർട്ടിയും സംസ്ഥാന സർക്കാരുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ പറഞ്ഞു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News